മിന്നൽ ഷിബുവിനെ തേടി എത്തിയ ഉഷ- സ്റ്റാർ മാജിക്കിൽ ചിരിയുടെ മിന്നലാട്ടം പകർന്ന നിമിഷം

January 30, 2022

മിന്നൽ മുരളി എന്ന ചിത്രം പ്രേക്ഷകരിൽ ഉണർത്തിയ ആവേശം ചെറുതല്ല. ടൊവിനോ തോമസ് നായകനായ ചിത്രത്തിൽ നായകനെക്കാൾ പ്രിയങ്കരനായത് വില്ലനാണ്. ഗുരു സോമസുന്ദരം അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗുരു സോമസുന്ദരം ഇപ്പോഴിതാ, അതിഥിയായി എത്തിയ സ്റ്റാർ മാജിക് എപ്പിസോഡ് വളരെയധികം ശ്രദ്ധനേടുകയാണ്.

വിശേഷങ്ങളും മിന്നൽ പ്രകടനവുമായി എത്തിയ ഗുരുസോമസുന്ദരത്തിനെ എല്ലാവര്ക്കും പ്രിയങ്കരനാക്കിയത് ചിത്രത്തിൽ ഉഷ എന്ന കഥാപാത്രത്തിനായി 28 വർഷം നീണ്ട കാത്തിരിപ്പിനെക്കുറിച്ചുള്ള ഡയലോഗാണ്. പാട്ടുവേദിയിലും ഉഷ മിന്നൽ ഷിബുവിനെ തേടിയെത്തിയിരിക്കുകയാണ്. മധുവാണ് ഉശയ്യയ് വേദിയിലേക്ക് എത്തിയത്. ഇരുവരും ചേർന്നുള്ള രസകരമായ രംഗം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Read Also: ഒരിക്കൽ വിഷാദരോഗത്തിന് അടിമപ്പെട്ടവൾ, ഇന്ന് ലോകചാമ്പ്യൻ; ഇത് ആഷ്‌ലി ബാർട്ടിയുടെ തിരിച്ചുവരവിന്റെ കഥ

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച ചിത്രമാണ് മിന്നൽ മുരളി. ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന രണ്ട് പേരുടെയും അവരെ ചുറ്റിപ്പറ്റിയുള്ള ആളുകളിലൂടെയുമാണ് മിന്നൽ മുരളി മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

Story highlights- minnal shibu and usha in star magic