ഹൃദയവും ബാഗിലാക്കി നടക്കുന്ന യുവതി, പോരാട്ടങ്ങളുടെ കഥ പറഞ്ഞ് സെൽവ

February 27, 2022

ആഗ്രഹിച്ചത് കിട്ടാതെ പോയതിന്റെയും കിട്ടിയത് കുറഞ്ഞുപോയതിന്റെയുമൊക്കെ കണക്കുകൾ പറയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ ലാഭനഷ്‌ടകണക്കുകൾ കൂട്ടുന്നതിനിടെയിൽ നാം അറിഞ്ഞിരിക്കേണ്ട ചിലരുണ്ട്. അതിൽ ഒരാളാണ് സെൽവ ഹുസൈൻ എന്ന യുവതി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹൃദയവും കൈയിലേന്തിയാണ് സെൽവയുടെ ജീവിതം. ജീവന്‍ നിലനിര്‍ത്താനുള്ള ഹൃദയം ചുമലില്‍ തൂക്കിയ ബാഗില്‍ കൊണ്ടുനടക്കുന്ന സെല്‍വ ഹുസൈന്‍ ഇന്ന് ലോകത്തിന് മുഴുവൻ മുൻപിൽ ഒരു മാതൃകാ യുവതിയാണ്.

ജീവന്‍ രക്ഷിക്കാനുള്ള ഓപ്പറേഷനൊടുവില്‍ പിന്നില്‍ തൂക്കിയ ബാക്ക് പാക്കിൽ സ്വന്തം ഹൃദയവും ചുമന്ന് നടക്കുന്ന സെല്‍വ വളരെ വ്യത്യസ്തവും ഹൃദ്യസ്ഥവുമായ ജീവിതകഥയാണ് സമൂഹത്തോടെ പങ്കുവയ്ക്കുന്നത്. ജീവിതം സമാധാനപൂർവം പോകുന്നതിനിടെയാണ് പെട്ടന്നൊരു ദിവസം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ ബ്രിട്ടനിലെ എസെക്‌സിലെ ക്ലെഹാളിലുള്ള ഡോക്ടറെ കാണാന്‍ സെല്‍വ കുടുംബത്തോടൊപ്പം എത്തുന്നത്. അവിടെ നിന്നും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക്, ഇവിടെ വച്ചാണ് തന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിയെന്ന് സെൽവ അറിയുന്നത്. ഒരുനിമിഷം ജീവിതത്തിന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്തുനിന്നാണ് പിന്നീട് ജീവിതം തനിക്ക് തിരിച്ചുപിടിക്കണം എന്ന ചിന്ത ഇവരിൽ ഉണ്ടാകുന്നത്. ആ ചിന്തയിൽ നിന്നും തുടങ്ങിയ പിന്നീടുള്ള സെൽവയുടെ ജീവിതം അതികഠിനവും ഏറെ പ്രതിസന്ധി നിറഞ്ഞതുമായിരുന്നു.

Read also:വിചിത്ര ആകൃതിയിൽ നിരനിരയായി നിൽക്കുന്ന മഞ്ഞുരൂപങ്ങൾ, കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസത്തിന് പിന്നിൽ…

ലോകപ്രശസ്തമായ ഹെയര്‍ഫീല്‍ഡ് ആശുപത്രിയിലേക്ക് നിന്നാണ് സെൽവയിൽ കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കുന്നത്. ഹൃദയം മാറ്റിവെയ്ക്കലിന് പോലും ശേഷിയില്ലാത്ത അവസ്ഥ വന്നതോടെയാണ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും അനുമതിയോടെ സെൽവയ്ക്ക് കൃത്രിമ ഹൃദയം നല്കാൻ തീരുമാനമായത്. 

ആദ്യമൊക്കെ ഹൃദയവും തൂക്കിയുള്ള സെൽവയുടെ നടത്തം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. എന്നാൽ ഇപ്പോൾ ഊണിലും ഉറക്കത്തിലുമെല്ലാം സെൽവയ്‌ക്കൊപ്പം ഈ ബാഗും ഉണ്ട്. ബാറ്ററികളും, ഇലക്ട്രിക് മോട്ടറും, പമ്പുമാണ് ഈ ബാഗിലുള്ളത്. നെഞ്ചില്‍ ഘടിപ്പിച്ചിട്ടുള്ള പ്ലാസ്റ്റിക് ചേംബറുകളിലെ പവര്‍ എത്തിക്കാന്‍ വായു എത്തിക്കുകയാണ് ഇതിന്റെ ദൗത്യം. ഇതുവഴിയാണ് രക്തം ശരീരത്തിലേക്ക് പ്രവഹിക്കുന്നത്. 

ഭര്‍ത്താവ് അലും രണ്ട് കുട്ടികളും എപ്പോഴും സെൽവയ്‌ക്കൊപ്പമുണ്ട്.

Story highlights: Selva hussain heart felt story