1915ൽ മഞ്ഞിൽ മുങ്ങിപ്പോയ ‘എൻഡുറൻസ്’ കപ്പൽ തേടിയിറങ്ങി; ‘എൻഡുറൻസ്’ മുങ്ങിയ അതേസ്ഥലത്ത് മഞ്ഞിൽ കുടുങ്ങി തേടിയിറങ്ങിയ കപ്പലും..
പതിറ്റാണ്ടുകൾക്ക് മുൻപ് കാണാതായ ‘എൻഡുറൻസ്’ എന്ന പ്രശസ്തമായ കപ്പലിനെ തേടിയിറങ്ങിയ ഒരു കപ്പൽ പര്യവേഷണത്തിനിടയിൽ ഒരു മഞ്ഞുപാളിയിൽ കുടുങ്ങി. റിപ്പോർട്ടുകൾ അനുസരിച്ച്, എസ്എ അഗുൽഹാസ് II എന്ന കപ്പൽ ഏണസ്റ്റ് ഷാക്കിൾട്ടണിന്റെ നഷ്ടമായ കപ്പലിനെ തേടുകയായിരുന്നു. താപനില -10 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതിനെത്തുടർന്ന് ഈ കപ്പൽ മഞ്ഞുപാളികളിൽ കുടുങ്ങുകയായിരുന്നു.
1915-ൽ ഷാക്കൽട്ടണിന്റെ കപ്പൽ അവസാനമായി കണ്ട വെഡൽ കടലിലെ അതേ സ്ഥലത്താണ് എസ്എ അഗുൽഹാസ് കുടുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെക്കാനിക്കൽ ക്രെയിനുകൾ, എഞ്ചിൻ പവർ എന്നിവ ഉപയോഗിച്ച് കപ്പൽ മോചിപ്പിക്കാൻ ക്രൂ അംഗങ്ങൾക്ക് കഴിഞ്ഞതിനാൽ അധികനേരമൊന്നും കുടുങ്ങിക്കിടക്കേണ്ടി വന്നില്ല.
കപ്പലിനെ മഞ്ഞുപാളിയിൽ നിന്ന് മോചിപ്പിക്കാൻ ഉപകരണങ്ങളും ക്രെയിനും ഉപയോഗിക്കുന്ന ജീവനക്കാരുടെ കാഴ്ചകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് അഗുൽഹാസ് മഞ്ഞിൽനിന്നും മോചിക്കപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോൾ വീണ്ടും നഷ്‌ടമായ എൻഡ്യൂറൻസിന്റെ തിരച്ചിലിലേക്ക് അത് തിരിച്ചെത്തി.
1914-1917 കാലഘട്ടത്തിലെ ഇംപീരിയൽ ട്രാൻസ്-അന്റാർട്ടിക്ക് പര്യവേഷണത്തിന് ഉപയോഗിച്ച രണ്ട് കപ്പലുകളിൽ ഒന്നാണ് 1915-ൽ മുങ്ങിപ്പോയെന്ന് വിശ്വസിക്കപ്പെടുന്ന എൻഡ്യൂറൻസ്. 144 അടി നീളമുള്ള കപ്പലിൽ 28 പേർ ഉണ്ടായിരുന്നു.1915 ജനുവരി 18 ന് വെഹ്‌സൽ ബേയിലേക്കുള്ള യാത്രാമധ്യേ വെഡൽ കടലിൽ കുടുങ്ങിയതാണ് ഈ കപ്പൽ. മാസങ്ങളോളം കപ്പൽ മഞ്ഞുപാളിയിൽ മുങ്ങിയിരുന്നതായി പറയപ്പെടുന്നു.
Story highlights- Ship stuck in ice while trying to locate famous vessel