ഒറ്റമിന്നൽ പിണർ നീണ്ടത് 768 കിലോമീറ്ററോളം; ലോക റെക്കോർഡ് നേടിയ മെഗാഫ്‌ളാഷ്‌ കാഴ്ച

February 2, 2022

ഒട്ടേറെ കൗതുകങ്ങൾ നിറഞ്ഞതാണ് ലോകം. പ്രകൃതിയിൽ തന്നെ സ്വാഭാവികമായ ഒട്ടേറെ കൗതുക കാഴ്ചകൾ പിറക്കാറുണ്ട്. ഇപ്പോഴിതാ, കിലോമീറ്ററുകൾ നീണ്ട മിന്നലിന്റെ മെഗാഫ്‌ളാഷ്‌ ആളുകളിൽ ആവേശവും അമ്പരപ്പും സൃഷ്ടിക്കുകയാണ്.നൂറുകണക്കിന് കിലോമീറ്ററോ അതിൽ കൂടുതലോ നീളത്തിൽ എത്തുന്ന മിന്നലിനെയാണ് മെഗാഫ്ലാഷ് എന്ന് വിളിക്കുന്നത്.

മെഗാഫ്ലാഷിന് വലിയ ദൂരങ്ങൾ നീണ്ടുകിടക്കാൻ സാധിക്കും. പക്ഷേ അവ സാധാരണയായി അഞ്ച് സെക്കൻഡോ അതിൽ കൂടുതലോ മാത്രമേ നിലനിൽക്കാറുള്ളു. ഫെബ്രുവരി 1 ന് യുഎസിൽ ഒരു മെഗാഫ്‌ളാഷ്‌ മിന്നൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചതായി ലോക കാലാവസ്ഥാ സംഘടന സ്ഥിരീകരിച്ചിരിക്കുകയാണ്.

ലൂസിയാനയിൽ ഉണ്ടായ ഒറ്റ മിന്നൽ മൂന്ന് സംസ്ഥാനങ്ങളിലായി ഏകദേശം 770 കിലോമീറ്റർ ആകാശത്ത് വ്യാപിച്ച് ലോക റെക്കോർഡ് സ്ഥാപിക്കുകയായിരുന്നു. ഡബ്ല്യുഎംഒയുടെ കണക്കനുസരിച്ച്, മിസിസിപ്പി, ലൂസിയാന, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളിലൂടെ 768 കിലോമീറ്റർ മുഴുവൻ മെഗാഫ്ലാഷ് വ്യാപിച്ചു.

മുൻകാല റെക്കോർഡിനേക്കാൾ 60 കിലോമീറ്റർ കൂടുതൽ ഈ മിന്നൽ പിന്നിട്ടതായി അവർ സ്ഥിരീകരിക്കുന്നു. ‘ഉയർന്ന വോൾട്ടേജ് സൈൻ ലൈറ്റിംഗ് മെഗാഫ്ലാഷിനായി 2 പുതിയ ലോക റെക്കോർഡുകൾ സ്ഥിരീകരിച്ചു’. ട്വീറ്റിലൂടെ ഡബ്ല്യുഎംഒ അറിയിക്കുന്നു.

Read Also: മിന്നൽ ഷിബുവിനെ തേടി എത്തിയ ഉഷ- സ്റ്റാർ മാജിക്കിൽ ചിരിയുടെ മിന്നലാട്ടം പകർന്ന നിമിഷം

മിന്നൽപ്പിണർ പിന്നിട്ട ദൂരം ന്യൂയോർക്ക് സിറ്റിക്കും ഒഹായോയിലെ കൊളംബസിനും ഇടയിലോ ലണ്ടനും ജർമ്മൻ നഗരമായ ഹാംബർഗിനും ഇടയിലുള്ള ദൂരത്തിന് തുല്യമാണെന്ന് ഡബ്ല്യുഎംഒ പ്രസ്താവനയിൽ പറഞ്ഞു. 2019 ഒക്‌ടോബർ 31-ന് തെക്കൻ ബ്രസീലിലാണ് മെഗാഫ്‌ളാഷിന്റെ ആദ്യ റെക്കോർഡ്.

Story highlights- Single bolt of lightning stretching 768-km