സിബിഐ അഞ്ചാം ഭാഗം സെറ്റിലേക്ക് സൗബിൻ സാഹിർ, വില്ലനാണോയെന്ന് ആരാധകർ, ഇഷ്ടനടനെന്ന് സംവിധായകൻ

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾ. അത്തരത്തിൽ ഏറെ പ്രേക്ഷക പ്രീതിനേടിയതാണ് സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗം വരുന്നുവെന്നറിഞ്ഞതുമുതൽ ഏറെ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമ പ്രേമികൾ. അതിന് പുറമെ വാഹനാപകടത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറും സിബിഐ അഞ്ചാം ഭാഗത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം ചിത്രത്തിന്റെ പുതിയ ഭാഗത്തിൽ മലയാളത്തിന്റെ പ്രിയതാരം സൗബിൻ സാഹിറും ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. സംവിധായകൻ മധു തന്നെയാണ് ഇക്കാര്യം സോഷ്യൽ ഇടങ്ങളിലൂടെ പങ്കുവെച്ചതും. മമ്മൂട്ടിക്കൊപ്പം സൗബിൻ കൂടി എത്തുന്നുവെന്നത് ഏറെ ആവേശത്തിലാണ് ആരാധകരും ഏറ്റെടുക്കുന്നത്. എന്നാൽ ചിത്രത്തിൽ വില്ലൻ വേഷത്തിലായിരിക്കുമോ സൗബിൻ എത്തുക എന്നാണ് ആരാധകരുടെ ചോദ്യം. സേതുരാമയ്യർ സെറ്റിൽ സൗബിൻ ജോയിൻ ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ എന്ന ക്യാപ്ഷനോടെ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ചിത്രത്തിൽ സൗബിൻ എത്തുന്നുവെന്ന വിവരം സംവിധായകൻ മധു അറിയിച്ചത്.
Read also: ഒരേ മരത്തിൽ നിന്നും 40 തരം വ്യത്യസ്ത ഫലങ്ങൾ; കൗതുകമായി ‘ട്രീ ഓഫ് 40’
അതേസമയം നേരത്തെ സേതുരാമയ്യർ സെറ്റിൽ കനിഹ എത്തുന്ന വിവരവും പിഷാരടി എത്തുന്ന വിവരവും മധു പങ്കുവെച്ചിരുന്നു. നിരവധി പ്രതിഭകൾ മാറ്റുരയ്ക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ ലോകം. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിബിഐ പരമ്പരയിലെ മറ്റ് നാല് ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയത് ശ്യാം ആണ്.
Story highlights: Soubin Shahir joins in CBI-5