പ്രിയ അധ്യാപികയ്ക്ക് കണ്ണീരിൽ കുതിർന്നൊരു യാത്രയയപ്പ്; ഹൃദയം തൊട്ടൊരു കാഴ്ച
എല്ലാ വിദ്യാർത്ഥികളുടെയും ജീവിതത്തിൽ അധ്യാപകരുടെ സ്വാധീനം വളരെ വലുതാണ്. ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിൽ ഒന്നാണ് സ്‌കൂൾ. അവിടെ നിന്നുള്ള പാഠങ്ങളാണ് എന്നും നമ്മെ മുന്നോട്ട് നയിക്കുന്നതും. പലർക്കും സ്‌കൂളിൽ ഒരു പ്രിയ അധ്യാപകനോ അധ്യാപികയെ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഒരു നല്ല അധ്യാപകന്റെ സാന്നിധ്യം ജീവിതത്തിൽ വളരെ പ്രധാനമാണ്.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ നിന്നുള്ള ഒരു സ്‌കൂളിലെ ദൃശ്യങ്ങളിൽ നിന്നും ഹൃദയത്തിൽ ചേക്കേറുന്നത് ഇങ്ങനെ വിദ്യാർത്ഥികളുടെ ഇഷ്ടം നേടിയ ഒരു അധ്യാപികയാണ്. അധ്യാപികയ്ക്ക് അവരുടെ വിദ്യാർത്ഥികളിൽ നിന്ന് ഹൃദയസ്പർശിയായ യാത്രയയപ്പ് ലഭിച്ച കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്. സ്‌കൂളിലെ പഴയ ഓർമകളിലേക്ക് തീർച്ചയായും ഇത് നിങ്ങളെ നയിക്കും.
https://fb.watch/bgrhNkH5mf/Read Also:വെള്ളിത്തിരയിലേക്ക് തിരിച്ചുവരാനൊരുങ്ങി മേഘ്‌ന രാജ്; ‘ശബ്ദ’ ഒരുങ്ങുന്നു
ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ, സാമ്പ എന്ന അധ്യാപികയെ വിദ്യാർത്ഥികൾ കണ്ണീരോടെ യാത്രയാക്കുകയാണ്. വിദ്യാർത്ഥികൾ മുട്ടുകുത്തിനിന്ന് പൂക്കൾ സമ്മാനിച്ചാണ് പ്രിയ അധ്യാപികയെ യാത്രയാക്കിയത്. ‘ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ ഒരാളാണ് സാമ്പ എന്ന് മനസിലാകും വിഡിയോ കണ്ടാൽ. പലരും തങ്ങളുടെ സ്‌കൂൾ ദിനങ്ങൾ അനുസ്മരിച്ചാണ് വിഡിയോക്ക് കമന്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഒരു അത്ഭുതകരമായ മാതൃകയാണെന്നും കമന്റ് ചെയ്തിരിക്കുന്നു.
Story highlights- teacher gets a heartwarming farewell from students