ആറുവർഷം സോഷ്യൽ മീഡിയയിൽ നിന്നും അകലംപാലിച്ചു; മകന് പതിനെട്ടാം വയസിൽ അമ്മ നൽകിയത് വിലപ്പെട്ട സമ്മാനം

February 25, 2022

സമൂഹമാധ്യമങ്ങളിലുള്ള കുട്ടികളുടെ ഇടപെടലുകൾ പലപ്പോഴും അതിരുവിടാറുണ്ട്. സമയനഷ്ടം മാത്രമല്ല, വൈകാരികവും മാനസികവുമായ അവരുടെ വളർച്ചയെ പോലും സോഷ്യൽ മീഡിയയുടെ ഇടപെടൽ ബാധിക്കും. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ പലപ്പോഴും ആരോഗ്യകരമായ ചില അതിർവരമ്പുകൾ നിർണയിക്കാറുണ്ട്.

ചില രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്താനോ അവരുടെ സ്‌ക്രീൻ സമയം പരിമിതപ്പെടുത്താനോ ശ്രമിക്കാറുണ്ട്. ഇങ്ങനെ ആറ് വർഷം മുമ്പ്, യുഎസിൽ നിന്നുള്ള ഒരു അമ്മ തന്റെ മകനെ സമൂഹമാധ്യമങ്ങളിൽ നിന്നും അകറ്റിനിർത്തി. അമ്മയുടെ നിർദേശം അതേപടി പാലിച്ച മകന് പതിനെട്ടാം വയസിൽ ഒരു ഗംഭീര സമ്മാനമാണ് ഈ ‘അമ്മ നൽകിയത്.

മിനസോട്ടയിൽ നിന്നുള്ള ലോർന ഗോൾഡ്‌സ്‌ട്രാൻഡ് ക്ലെഫ്‌സാസ് 2016-ലാണ് മകനെ ചലഞ്ചിനായി ക്ഷണിച്ചത്. അന്ന് 12 വയസുകാരനായ മകൻ അമ്മയുടെ വാക്കുകൾ അനുസരിച്ചു. 18 വയസ് പൂർത്തിയാകുമ്പോൾ ഈ ചലഞ്ചു വിജയകരമാക്കിയാൽ ഒരു സമ്മാനവും ‘അമ്മ വാഗ്ദാനം ചെയ്തിരുന്നു. അന്നത്തെ കൗമാരക്കാരൻ തന്റെ വാക്കുകൾ പാലിക്കുകയും 18-ാം ജന്മദിനത്തിൽ അമ്മയിൽ നിന്ന് $1,800 അതായത് 135598 രൂപയാണ് നേടിയത്.

12 വയസ്സുള്ളപ്പോൾ, പണത്തെക്കുറിച്ചുള്ള അത്ര വലിയ ധാരണ ഉണ്ടായിരുന്നില്ല. എന്നിട്ടും അമ്മയുടെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാക്കുകയായിരുന്നു സിവർട്ട്. അമ്മയായ ലോർന തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ സൈവർട്ടിന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയും തന്റെ മകന് ഇപ്പോൾ ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകൾ ഉണ്ടെന്നും അറിയിച്ചുകൊണ്ടാണ് രസകരവും ആരോഗ്യകരമവുമായ ഈ ചലഞ്ചു മകൻ പൂർത്തിയാക്കിയതായി അറിയിച്ചത്.

Read Also: ഷാജഹാൻ അങ്കിൾ താജ്‌ മഹൽ നിർമ്മിച്ചതിന് പിന്നിലെ രഹസ്യവുമായി മേഘ്‌നക്കുട്ടി; പാട്ടുവേദിയിൽ ചിരിമേളം

മകനോട് സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കാൻ ലോർന പറയാൻ കാരണം മകളുടെ അവസ്ഥ കണ്മുന്നിൽ കണ്ടതിനാലാണ്. സൗഹൃദങ്ങൾ സൃഷ്ടിക്കാതെ, വൈകാരികമായ അവസ്ഥകളെ നേരിട്ട് മകൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നതായി ലോർന പറയുന്നു. ഇന്ന് പല മാതാപിതാക്കളും ആശങ്കപ്പെടുന്ന ഒന്നാണ് മക്കളുടെ സോഷ്യൽ മീഡിയ ദുരുപയോഗം. ഒരു പരിധി കഴിഞ്ഞാൽ തിരികെ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തും. എന്തായാലും പുതുതലമുറയിലെ മാതാപിതാക്കൾക്ക് ഒരു മാതൃകയാകുകയാണ് ഈ അമ്മയുടെ പ്രവർത്തി.

Story highlights- Teen stays off social media for six years