അപൂർവതകളുടെ ആഘോഷമായി 22/02/2022- അറിയാം, ഇന്നത്തെ ദിവസത്തിന്റെ കൗതുകങ്ങൾ
സംഖ്യകൾ കൊണ്ട് ചില അപൂർവതകൾ സമ്മാനിക്കുന്ന ഒന്നാണ് കലണ്ടർ. വളരെ അപൂർവമായ കുറച്ച് തീയതികൾ മാത്രമേ കലണ്ടറിൽ ഉണ്ടാകാറുള്ളൂ. അത്തരം തീയതികൾ സാധാരണയായി ഒരു നീണ്ട കാത്തിരിപ്പിന് ശേഷമാണ് വരുന്നത്. ഇന്ന് അത്തരത്തിലുള്ള ഒരു ദിവസമാണ്.
22/02/2022 എന്ന തീയതി വെറും അപൂർവമല്ല, ഇത് ഇരട്ടി അപൂർവതയാണ് സമ്മാനിക്കുന്നത്. ഈ തീയതി ഒരു പാലിൻഡ്രോമും ആംബിഗ്രാമും ആണ്. അതായത് ഒരാൾക്ക് അത് മുന്നോട്ടും, പിന്നോട്ടും ഒരേരീതിയിൽ വായിക്കാൻ കഴിയും എന്നതാണ്.
22/02/2022 എന്ന ബ്രിട്ടീഷ് ഫോർമാറ്റിൽ എഴുതിയാൽ, ഈ തീയതി ഒരു പാലിൻഡ്രോമും ആംബിഗ്രാമും ആണ്. ഇത് സവിശേഷവും വളരെ അപൂർവവുമായ ഒരു പാറ്റേൺ ആണ്. തീയതി ഒരു പാലിൻഡ്രോം ആകുന്നത് അസാധാരണമല്ല. ഉദാഹരണത്തിന്, അമേരിക്കൻ ഫോർമാറ്റിൽ എഴുതിയാൽ 2022 ഫെബ്രുവരി 20 ഒരു പാലിൻഡ്രോം ആണ്. (2/20/2022).
ഇങ്ങനെയുള്ള അപൂർവ ദിവസങ്ങൾ എപ്പോഴും കൗതുകകരമായ പലതിനും സാക്ഷ്യം വഹിക്കാറുണ്ട്. വിവാഹങ്ങൾ, ജനനം, ശുഭകാര്യങ്ങൾ, പുതിയ തുടക്കങ്ങൾ എന്നിവയൊക്കെ ഇങ്ങനെയുള്ള അപൂർവ തീയതികളിലേക്ക് ആളുകൾ മാറ്റിവയ്ക്കാറുണ്ട്.
പോർട്ട്ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറായ അസീസ് എസ്. ഇനാൻ പറയുന്നത് പാലിൻഡ്രോം ദിനങ്ങൾ mm-dd-yyy ബ്രിട്ടീഷ് ഫോർമാറ്റിൽ എഴുതുമ്പോൾ അപൂർവത സൃഷ്ടിക്കുന്നത് ഓരോ സഹസ്രാബ്ദത്തിന്റെയും ആദ്യ ഏതാനും നൂറ്റാണ്ടുകളിൽ മാത്രം സംഭവിക്കുന്നതാണ്.
ഈ ഫോർമാറ്റിൽ നിലവിലെ സഹസ്രാബ്ദത്തിലെ 36 പാലിൻഡ്രോം ദിനങ്ങളിൽ ആദ്യത്തേത് ജനുവരി 1, 2001ആയിരുന്നു. ഇങ്ങനെയുള്ള ദിവസത്തിന്റെ അവസാന ദിവസം സെപ്റ്റംബർ 22, 2290 (09-22-2290) ആയിരിക്കും എന്നാണ് അസീസ് എസ്. ഇനാൻ ട്വീറ്റ് ചെയ്യുന്നത്.
Story highlights- The date today is a palindrome and an ambigram