ഡിസൈനുകൾക്കൊപ്പം കംഫർട്ടും ശ്രദ്ധിക്കാം; പാദരക്ഷകള്‍ വാങ്ങുമ്പോള്‍ നോക്കി വാങ്ങൂ
സുഖപ്രദമായ പാദങ്ങൾക്ക് ചേർന്ന ചെരുപ്പ് ഒരാളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം, ഒരു ദിവസത്തിന്റെ ഭൂരിഭാഗവും ചെരുപ്പു ധരിച്ചുകൊണ്ടാണ് നാം കഴിച്ചുകൂട്ടുന്നത്. വിവിധതരം സ്റ്റൈലിലും ഡിസൈനിലുമുള്ള ചെരുപ്പുകളും ഷൂസുകളും ഇന്നു വിപണിയിലുണ്ട്. പാദരക്ഷകൾ വാങ്ങാൻ പോകുന്നവർ നടക്കുമ്പോൾ സൗകര്യപ്രദമാണോ, പാദങ്ങൾക്ക് അലങ്കാരമാണോ, ഏതുതരം പ്രവർത്തികളിലേർപ്പെടുമ്പോഴും വേദനയോ ഇറുക്കമോ തോന്നാത്തവയാണോ എന്നിങ്ങനെ കർശനമായ പരിശോധന നടത്തി വേണം ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാൻ.
കാഴ്ചയ്ക്ക് ഭംഗിയുള്ള ചെരുപ്പുകള്‍ ആരോഗ്യത്തിന് ഇണങ്ങുന്നവയായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ചെരുപ്പു വാങ്ങുമ്പോള്‍ വില, ഈട്, ഭംഗി എന്നിവയ്ക്കൊപ്പം അതിന്റെ മെറ്റീരിയല്‍, ഷെയ്പ്പ്, ഹീല്‍, വലുപ്പം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവർക്കും ഒരുപോലെ ചേരുന്ന ഒരു പാദരക്ഷ കണ്ടുകിട്ടില്ല. ഓരോരുത്തർക്കും വ്യത്യസ്തമായ അളവും ആവശ്യവുമായിരിക്കും. കൂടാതെ ഒരാളുടെ ശരീരഭാരം, അയാൾ നടക്കുന്ന പ്രതലങ്ങൾ, അയാളുടെ പാദങ്ങളുടെ ആകൃതി എന്നിവയെല്ലാം കണക്കിലെടുത്തുവേണം പാദരക്ഷകൾ നിർമിക്കാൻ. അത്തരത്തിൽ VKC പ്രൈഡിന് 1000 + പ്ലസ് മോഡലുകളും നിരവധി സ്റ്റൈലുകളും മാത്രമല്ല, വിപണിയിൽ വളരെ അപൂർവമായി മാത്രം ലഭ്യമാകുന്ന ചില വലിയ വലുപ്പങ്ങളുമുണ്ട്. ചില ബ്രാൻഡുകൾക്ക് ഡിസൈനുകൾ ഉണ്ടായിരിക്കാം, പക്ഷേ അവയ്ക്ക് ശരിയായി ഇണങ്ങുന്ന വലുപ്പം ഇല്ലെങ്കിൽ നിങ്ങൾക്ക് പാദരക്ഷകൾ സുഖപ്രദമായി ധരിക്കാൻ കഴിയില്ല.
ഉപഭോക്താക്കൾക്ക് നല്ല ജീവിതശൈലി പിന്തുടരാനുള്ള ഗുണമേന്മയുള്ളതും സത്യസന്ധമായ വിലയിലും,സുഖകരവും, ഈടുനിൽക്കുന്നതുമായ പാദരക്ഷകളാണ് വി കെ സി എപ്പോഴും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. ഒന്ന് ശ്രദ്ധിച്ചാൽ പാദങ്ങൾക്ക് ഇങ്ങുന്ന മികച്ച ക്വാളിറ്റിയിലും സത്യസന്ധമായ വിലയിലും ദീർഘകാലം നിലനിൽക്കുന്ന പാദരക്ഷകൾ വളരെ എളുപ്പത്തിൽ തെരഞ്ഞെടുക്കാവുന്നതാണ് മാത്രമല്ല പുതുപുത്തന്‍ ഫാഷന്‍ ട്രന്‍ഡുകള്‍ വളരെ വേഗത്തിലാണ് VKC പ്രൈഡ് വിപണിയിൽ എത്തിക്കാറുള്ളത്. ഭംഗിയേക്കാൾ പ്രാധാന്യം കംഫർട്ടിനാണ്. ഒന്ന് ശ്രദ്ധിച്ചാൽ സുഖകരമായി ധരിക്കാൻ പറ്റുന്ന ചെരുപ്പും ഷൂസുമൊക്കെ വളരെ എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കും.
Story highlights- things you should consider when buying footwear