ഹിറ്റ് ബോളിവുഡ് ഗാനത്തിന് വയലിൻ കവർ ഒരുക്കി അമേരിക്കൻ പെൺകുട്ടി- ഹൃദ്യം ഈ പ്രകടനം
ആലാപനത്തിനും ആസ്വാദനത്തിനും അതിരുകളില്ലാത്ത ഒന്നാണ് സംഗീതം. സംഗീതത്തിന് തീർച്ചയായും ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കാൻ സാധിക്കും. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന ഒരു വിഡിയോ. ഹാർഡി സന്ധുവിന്റെ പ്രശസ്ത ഗാനമായ ബിജിലീ ബിജിലി എന്ന ഗാനം യുഎസിലെ തെരുവുകളിൽ വയലിനിൽ വായിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോയാണിത്. ഇത് ഭാഷയുടെ അതിർവരമ്പില്ലാതെ ഹൃദയങ്ങൾ കീഴടക്കുകയാണ്.
രാഗ് ഫ്യൂഷൻ എന്ന പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വയലിൻ പ്ലെയർ കരോലിന പ്രോറ്റ്സെങ്കോ ആണ് തന്റെ യൂട്യൂബ് ചാനലിൽ ആദ്യം വിഡിയോ പോസ്റ്റ് ചെയ്തത്. യുക്രൈനിൽ ജനിച്ച ഒരു അമേരിക്കൻ വയലിനിസ്റ്റാണ് കരോലിന പ്രോറ്റ്സെങ്കോ. മുൻപും കരോലിനയുടെ വയലിൻ കവറുകൾ ശ്രദ്ധനേടിയിട്ടുണ്ട്. തന്റെ വയലിനിൽ തികച്ചും പൂർണ്ണതയോടെ ബിജിലി എന്ന ബോളിവുഡ് ഗാനം മീട്ടുകയാണ്. വെറും പതിമൂന്നു വയസ്സാണ് ഈ കലാകാരിക്ക്.
Read Also: ഷാജഹാൻ അങ്കിൾ താജ് മഹൽ നിർമ്മിച്ചതിന് പിന്നിലെ രഹസ്യവുമായി മേഘ്‌നക്കുട്ടി; പാട്ടുവേദിയിൽ ചിരിമേളം
‘ഇന്ത്യയിൽ നിന്നുള്ള ഈ ഗാനം വയലിൻ കവർ പോലെ വളരെ മനോഹരമായി തോന്നുന്നു’ ഇൻസ്റ്റാഗ്രാമിലെ കുറിപ്പിങ്ങനെയാണ്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയതോടെ വിഡിയോ 42,000 വ്യൂസ് നേടി. കരോലിനയുടെ പ്രകടനത്തിന് വളരെയധികം അഭിനന്ദനവുമായി ഒട്ടേറെ ആളുകളും എത്തി. ഹാർഡി സന്ധു ആലപിച്ച ഗാനമാണ് ബിജിലീ ബിജിലി. പാലക് തിവാരിയും ഈ സംഗീത വിഡിയോയിൽ ഉണ്ട്. ജാനിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബി പ്രാക് ആണ്.
Story highlights- US girl’s violin cover of Harrdy Sandhu’s Bijlee Bijlee