ഹൃദയപൂർവ്വം ഒത്തുചേർന്ന് ‘ഹൃദയം’ കുടുംബം- ചിത്രങ്ങളുമായി വിനീത് ശ്രീനിവാസൻ

February 9, 2022

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. മനോഹരമായ പ്രണയകഥ പങ്കുവെച്ച ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം വിജയമായി മാറിയ സന്തോഷം ഹൃദയം കുടുംബത്തിനൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് സംവിധായകനായ വിനീത് ശ്രീനിവാസൻ. അഭിനേതാക്കളും അണിയറപ്രവർത്തകരുമായി ഒത്തുചേർന്ന ചിത്രങ്ങൾ വിനീത് പങ്കുവെച്ചിരിക്കുന്നു.

പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ എത്തിയത്.

Read Also:കേരളക്കര കാത്തിരുന്ന ആ വാർത്തയെത്തി… മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി

അതേസമയം, ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടെന്നതായിരുന്നുഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ ഇപ്പോൾ നിലവിൽ ഇല്ലാത്ത ഓഡിയോ കാസറ്റുകൾ ഹൃദയത്തിലൂടെ തിരികെയെത്തിക്കുകയും ചെയ്തു അണിയറപ്രവർത്തകർ.

Story highlights- vineeth sreenivasan shares photo of hridayam team with family