വഴിയരികിൽ ഇഡ്ഡലിയും ദോശയും വിൽക്കുന്ന അമ്മയുടെ വിഡിയോയ്ക്ക് 50 ലക്ഷത്തിലധികം കാഴ്ചക്കാർ, പിന്നിൽ….
ചില വിഡിയോകൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചാരം നേടാറുണ്ട്. അത്തരത്തിൽ മണിക്കൂറുകൾക്കകം 50 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയതാണ് വഴിയരികിൽ ഇഡ്ഡലിയും ദോശയും വിൽക്കുന്ന ഒരു അമ്മയുടെ വിഡിയോ. വർഷങ്ങളായി ഭക്ഷണം തയാറാക്കി വിറ്റാണ് ഈ ‘അമ്മ ജീവിതമാർഗം കണ്ടെത്തിയിരുന്നത്. എന്നാൽ കൊവിഡ് കാലത്ത് ദുരിതത്തിലായ ശേഷം വീണ്ടും ജീവിതം പച്ചപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് 63 കാരിയായ ഈ ‘അമ്മ ദോശയും ഇഡ്ഡലിയുമടക്കം തയാറാക്കി വിൽക്കുന്നത്. സ്വന്തം ജീവിതമാർഗം എന്നതിലുപരി മറ്റുള്ളവർക്ക് സഹായം കൂടിയാകുകയാണ് ഈ അമ്മയുടെ ബിസിനസ്.
ഇഡ്ഡലിയ്ക്ക് രണ്ടും ദോശയ്ക്ക് അഞ്ചും രൂപ നിരക്കിലാണ് ബെംഗളൂരു സ്വദേശിയായ ഈ ‘അമ്മ ഭക്ഷണം തയാറാക്കി വിൽക്കുന്നത്. മിതമായ നിരക്കിൽ ഭക്ഷണം കഴിക്കാനായി ഈ അമ്മയുടെ അടുത്തേക്ക് എത്തുന്നവരും ഒരുപാടുണ്ട്. ഒന്നാം നിലയിലുള്ള വീടിന്റെ മുറിയിലാണ് ഇവർ ഭക്ഷണം തയാറാക്കുന്നത്. അവിടെ നിന്നും ബക്കറ്റിലാക്കിയ ഭക്ഷണം കയറിൽ കെട്ടി താഴേക്ക് ഇറക്കും. പിന്നീട് വഴിയരികിൽ വീടിനോട് ചേർന്നുള്ള സ്ഥലത്ത് വിൽപ്പനയും നടത്തും.
Read also: ഷാജി ഹീറോയാടാ ഹീറോ; തീ പിടിച്ച വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു, ഒഴിവായത് വൻ അപകടം
കഴിഞ്ഞ 30 വർഷത്തോളമായി ഈ ‘അമ്മ ഈ തൊഴിലാണ് ചെയ്യുന്നത്. എന്നാൽ കൊവിഡ് മഹാമാരിക്കാലത്ത് കച്ചവടം ഇല്ലാതായതോടെ ഈ അമ്മയും ദുരിതത്തിലായിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ ദുരിതത്തിലായ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഈ അമ്മ.
യുട്യൂബ് സ്വാദ് ഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം പങ്കുവയ്ക്കപ്പെട്ട വിഡിയോ നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെ നേടിക്കഴിഞ്ഞു.
Story highlights; Viral video of woman selling dosa