അപൂർവ്വ ‘നൃത്ത’വുമായി തിമിംഗലവും ഡോൾഫിനും; കടലിൽ പിറന്ന അവിശ്വസനീയമായ കാഴ്ച
പ്രകൃതി ഒരു അത്ഭുത ലോകമാണ്. അവിശ്വസനീയമായ കാഴ്ചകളും കൗതുകങ്ങളും നമുക്ക് സമ്മാനിക്കുന്ന പ്രകൃതിയിലെ അത്ഭുതങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കാം കടലിനെ. കാരണം, മനുഷ്യന് ഇന്നുവരെ പഠിച്ചുതീരാനാകാത്തത്ര വിശേഷങ്ങളും കണ്ടുതീരാനാകാത്ത കാഴ്ചകളും കടലിലുണ്ട്. ഇപ്പോഴിതാ, അങ്ങേയറ്റം അവിശ്വസനീയവും കൗതുകം നിറഞ്ഞതുമായ ഒരു അപൂർവ്വ നിമിഷം പിറന്നിരിക്കുകയാണ്. മറ്റെവിടെയുമല്ല, കടലിൽത്തന്നെ..
എന്നും കാണാനാകാത്ത എല്ലാവര്ക്കും ലഭിക്കാത്ത ഒരു അപൂർവ്വ നിമിഷം തന്നെയായിരുന്നു ഇത്. ഒരു ഡോൾഫിനും തിമിംഗലവും ചേർന്നാണ് ഇങ്ങനെയൊരു നിമിഷം സമ്മാനിച്ചത്. ഒവാഹുവിന്റെ വടക്കൻ തീരത്തിനു സമീപം ഒരു കൂറ്റൻ തിമിംഗലവും ഡോൾഫിനും ഒരുമിച്ച് വട്ടം കറങ്ങുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഒരു അപൂർവ മാജിക് ആണ് ഒരു ഹവായ് ഫോട്ടോഗ്രാഫർ പകർത്തിയത്.
വിരലിലെണ്ണാവുന്ന ഫോട്ടോഗ്രാഫർമാർക്കും പര്യവേക്ഷകർക്കുമാത്രമാണ് ഇത്തരം അപൂർവ കാഴ്ചകൾ ക്യാമറയിൽ പകർത്താൻ ഭാഗ്യം ലഭിക്കുക. ഡ്രോണുകൾ സജീവമായതോടെ ഇങ്ങനെയുള്ള ആകാശകാഴ്ചകൾ ധാരാളം ലോകത്തിനു മുന്നിലേക്ക് എത്താറുണ്ട്. ജേക്കബ് വണ്ടർവെൽഡെയാണ് ദൃശ്യങ്ങൾ പകർത്തി ട്വിറ്ററിൽ പങ്കുവെച്ചത്. ശുദ്ധമായ നീല സമുദ്രജലത്തിന്റെ ഉപരിതലത്തിൽ ഇവ അക്ഷരാർത്ഥത്തിൽ നൃത്തം ചെയ്യുകയാണ്.
Sorry #Twitter family. But I had to take down the original video for obvious purposes. #VideoViral #NFTs pic.twitter.com/XjcZLx4KNS
— Jacob VanderVelde (@JACOBJMV) February 4, 2022
Read Also: ബാബു ഈ ദിവസം നിങ്ങളുടേത്- സന്തോഷമറിയിച്ച് ഷെയ്ൻ നിഗം
ഇതിനകം തന്നെവിസ്മയമായിരിക്കുകയാണ് ഈ കാഴ്ച. ഒരിക്കലും മറക്കാനാകാത്ത ഒരു മാന്ത്രിക നിമിഷമാണിതെന്ന് ദൃശ്യങ്ങൾ പകർത്തിയ ജേക്കബ്ബ് പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മുൻപ് ഒരു ഡ്രോൺ ക്യാമറ റാൺ ഓഫ് കച്ചിലെ അരയന്നങ്ങളുടെ ഒരു ദൃശ്യം പകർത്തിയത് വൈറലായി മാറിയിരുന്നു. വിശാലമായ നെസ്റ്റിംഗ് ഏരിയയിലെ ചെറിയ കുന്നുകൾക്ക് മുകളിൽ ആയിരക്കണക്കിന് മുട്ടകൾ അരയന്നങ്ങൾ സൂക്ഷിച്ചിരിക്കുന്ന കാഴ്ച്ചയാണ് ശ്രദ്ധ നേടിയത്.
Story highlights- whale and dolphin spinning with one another