അഞ്ചാം വയസിൽ കുഞ്ഞിന് ജന്മം നൽകി; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയുടെ ജീവിതം

February 19, 2022

അഞ്ചാം വയസിൽ ഒരു കുഞ്ഞിന് ജന്മം നൽകുക- കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും പറഞ്ഞുവരുന്നത് ലിന മർസല മെദിനയുടെ എന്ന പെൺകുഞ്ഞിന്റെ കഥയാണ്. കളിയും ചിരിയുമായി നടക്കേണ്ട പ്രായത്തിൽ അമ്മയായതാണ് ലിന, ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി ചരിത്രവും രേഖപ്പെടുത്തി ഈ കുരുന്ന്.

എന്നാൽ അഞ്ചാം വയസിൽ എങ്ങനെയാണ് ഒരു പെൺകുട്ടി കുഞ്ഞിന് ജന്മം കൊടുക്കുന്നത് എന്ന് ചിന്തിക്കുന്നവർക്കായി- പ്രികോഷ്യസ് പ്യുബർട്ടി എന്ന അപൂർവ രോഗാവസ്ഥയാണ് ഇത്. ഈ രോഗാവസ്ഥയുള്ളവർക്ക് വളരെ പെട്ടന്ന് തന്നെ ശരീരം വളരും. അതിന് പുറമെ ചെറുപ്രായത്തിൽ തന്നെ ഇവരുടെ അവയവങ്ങൾക്ക് പ്രത്യുത്പാദന ശേഷിയും വർധിക്കും. ഇതേ അവസ്ഥയാണ് ലിന എന്ന കുഞ്ഞിലും കണ്ടെത്തിയത്. അതേസമയം വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അഞ്ചാം വയസിൽ ലിന ഗർഭിണിയായതിന് പിന്നിലെ കാരണക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്ന് 90 വയസുണ്ട് ലിനയ്ക്ക്. എന്നിരുന്നാലും തന്റെ സ്വകാര്യ ജീവിതത്തക്കുറിച്ച് മറ്റുള്ളവരോട് വെളിപ്പെടുത്താൻ ഇതുവരെ ലിന തയാറായിട്ടില്ല.

Read also: പതിനഞ്ചാം വയസിൽ കാൻസർ കവർന്നെടുത്ത കാൽ, നിശ്ചയദാർഢ്യം കൊണ്ട് ലോകറെക്കോർഡും വാരിക്കൂട്ടി കെല്ലി

അതേസമയം അഞ്ചാം വയസിൽ ഗർഭിണിയായ ലിന ശാസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്. 2.7 കിലോഗ്രാം ഭാരമുള്ള ആൺ കുഞ്ഞിനാണ് ലിന ജന്മം നൽകിയത്. ആദ്യമൊക്കെ ലിനയുടെ വയർ വീർത്ത് വരുന്നത് കണ്ടപ്പോൾ അസുഖമായിരിക്കും എന്നാണ് കരുതിയത്. വൈദ്യ പരിശോധനയിൽ ലിനയുടെ വയറ്റിൽ ട്യൂമർ വളരുന്നതായാണ് ഡോക്‌ടറുമാർ പറഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ വിദഗ്‌ധ പരിശോധനയിൽ വയറ്റിലുള്ളത് കുഞ്ഞാണെന്ന് കണ്ടെത്തുകയായിരുന്നു. പൂർണ ആരോഗ്യവാനായാണ് കുഞ്ഞ് ജനിച്ചത്. ജെറാർഡോ എന്നാണ് കുഞ്ഞിന് പേര് നൽകിയത്. ആദ്യമൊക്കെ ജെറാർഡോ തന്റെ അനിയൻ ആണെന്നാണ് ലിന കരുതിയത്.

Story highlights:worlds youngest mother