വെറും രണ്ടര രൂപയ്ക്ക് രുചിയൂറും സമൂസ; സമൂഹമാധ്യങ്ങളിൽ താരമായി വിൽപ്പനക്കാരനായ എഴുപത്തിയഞ്ചുകാരനും- വിഡിയോ
മനുഷ്യത്വത്തിന്റെ നന്മ വറ്റാത്ത ചില കാഴ്ചകൾ മിക്കപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. ഒട്ടേറെ ആളുകൾ ഇങ്ങനെ താരങ്ങളായി മാറാറുമുണ്ട്. ജീവിതമാർഗം പോലും വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ പോലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ നിത്യചിലവുകൾ നടന്നുപോകാൻ മാത്രം ശ്രമിക്കുന്നവർ മാതൃകയാണ്. അതുകൊണ്ടുതന്നെ ഇത്തരം അനുഭവങ്ങളും ജീവിതങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഇപ്പോഴിതാ, അമൃത്‌സറിൽ നിന്നുള്ള ഒരു സമൂസ കച്ചവടക്കാരൻ ആണ് ശ്രദ്ധനേടുന്നത്. ഒരു ഫുഡ് വ്‌ളോഗറുടെ പേജിലൂടെയാണ് ഈ കച്ചവടക്കാരൻ താരമായി മാറിയത്. അത്രയൊന്നും സൗകര്യമില്ലാത്ത ഒരു കുഞ്ഞു കടയിൽ ഇരുന്ന് സമൂസ ഉണ്ടാക്കി വിൽക്കുകയാണ് ഇദ്ദേഹം. വെറും 2.50 രൂപയ്ക്കാണ് ഇദ്ദേഹം സമൂസ വിൽക്കുന്നത്. എഴുപത്തഞ്ചാം വയസിലും അദ്ദേഹം സ്വന്തം ചിലവുകൾ സ്വയം നടത്താനുള്ള പ്രയത്നത്തിലാണ്. ആരെയും അദ്ദേഹം ആശ്രയിക്കുന്നില്ല.
ഒരു തെരുവിലാണ് ഇദ്ദേഹത്തിന്റെ കച്ചവടം നടക്കുന്നത്. സമൂസ ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും വിഡിയോയിൽ കാണാം. ഇന്ന് ഇന്ത്യയിൽ ഈ വിലയ്ക്ക് സമൂസ ലഭ്യമാകുന്ന ഒരിടവും ഇല്ല. അദ്ദേഹം വർഷങ്ങളായി ഒരു സമൂസ വില്പനക്കാരനാണ്. കാലം പോകുംതോറും സമൂസയുടെ രുചി വർധിക്കുന്നതല്ലാതെ തുകയിൽ മാറ്റമൊന്നുമില്ല. ഇത്രയും രുചികരമായ സമൂസയ്ക്ക് എത്ര രൂപ നൽകാനും ആളുകൾ തയ്യാറാകും. എന്നാൽ അദ്ദേഹം അമിതമായി ഒന്നും പ്രതീക്ഷിക്കുകയോ ഈടാക്കുകയോ ചെയ്യുന്നില്ല എന്നതാണ് പ്രത്യേകത.
Read Also: പ്രണയനഷ്ടത്തിന്റെ വേദന പങ്കുവെച്ച് ‘ഹൃദയ’ത്തിലെ ഗാനം- വിഡിയോ
കയ്യിൽ മൂന്നു രൂപ മാത്രമുള്ള അവസ്ഥയിൽ പോലും വിശന്നാൽ കൈനീട്ടാൻ മടിക്കേണ്ട ഇവിടെ. മറ്റൊരു കൗതുകകരമായ കാര്യം, 11 വർഷങ്ങൾക്ക് മുൻപ് ഒരു രൂപയ്ക്കാണ് ഇദ്ദേഹം സമൂസ വിൽപ്പന ചെയ്തിരുന്നത് എന്നതാണ്. ഇന്നത്തെകാലത്തും ലാഭേച്ഛ കൂടാതെ ജീവിതത്തെ സമീപിക്കുന്ന ഇദ്ദേഹം എല്ലാവര്ക്കും ഒരു മാതൃകയാണ്.
Story highlilights- 75year ols Amritsar vendor sells samosas for ₹ 2.50