പ്രണയനഷ്ടത്തിന്റെ വേദന പങ്കുവെച്ച് ‘ഹൃദയ’ത്തിലെ ഗാനം- വിഡിയോ

March 1, 2022

ഹൃദയം സിനിമയിലെ ഗാനങ്ങളെല്ലാം പ്രേക്ഷകരിലേക്ക് എത്തുകയാണ്. പ്രണയനഷ്ടത്തിന്റെ വേദന പങ്കുവെച്ച് ‘അരികെ നിന്ന..’ എന്ന ഗാനവും എത്തിയിരിക്കുന്നു. ജോബ് കുര്യൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ചിത്രമാണ് ഹൃദയം. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഫെബ്രുവരി 18 മുതൽ ഡിസ്‌നി ഹോട്ട്സ്റ്റാറിലും എത്തിയിരിക്കുകയാണ്.

Read Also: തകർപ്പൻ പ്രകടനവുമായി സ്‌മൃതി മന്ദാന; ലോകകപ്പിന് മുൻപുള്ള രണ്ടാമത്തെ സന്നാഹ മത്സരത്തിൽ ജയിച്ചു കയറി വനിതാ ടീം

അരുൺ നീലകണ്ഠൻ എന്ന നായകന്റെ ബിരുദാനന്തര ബിരുദം മുതൽ വൈവാഹിക ജീവിതം വരെയുള്ള മാറ്റങ്ങളുടെ വിവിധ ഘട്ടങ്ങളെ വിവരിക്കുന്നതാണ് സിനിമ. പ്രണയവും സൗഹൃദവും എല്ലാം ഇടകലർത്തി ചിത്രം പ്രേക്ഷകരിൽ ആവേശം നിറയ്ക്കുകയാണ്.

Read Also: ചോദിക്കാൻ പോയാൽ നീയും ഇന്റർവ്യൂ ചെയ്യുവാണോയെന്ന് ചിലപ്പോൾ ചോദിക്കും; മമ്മൂട്ടിയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യം പങ്കുവെച്ച് ദുൽഖർ സൽമാൻ

പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ എത്തിയത്.

Story highlights- arike ninna song from hridayam