പേര് ‘ഒബ്‌റോയ് ഹോട്ടൽ’; ചിരിയും ചിന്തയും പകർന്ന് ഒരു അറിയിപ്പും; ശ്രദ്ധനേടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ചായക്കടയുടെ ചിത്രം
മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര, രസകരമായ വിഡിയോകളും ക്യാപ്ഷനുകളും ഉപയോഗിച്ച് സോഷ്യൽ മീഡിയ പേജുകളെ സജീവമാക്കാറുള്ള വ്യക്തിയാണ്. വഴിയോര കാഴ്ചകളും രസികൻ വിഡിയോകളുമൊക്കെ ഇങ്ങനെ ആനന്ദ് മഹീന്ദ്രയുടെ ഫേസ്ബുക്ക് പേജിലൂടെ ശ്രദ്ധനേടാറുണ്ട്. വിനോദവും വിജ്ഞാനവും ഒന്നിച്ചു ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ട്വിറ്റർ പേജ് സന്ദർശിക്കുക മാത്രമാണ്.
തമാശകൾക്കൊപ്പം യുവ പ്രതിഭകളെയും ചെറുകിട ബിസിനസുകളെയും മഹീന്ദ്ര പ്രോത്സാഹിപ്പിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യാറുണ്ട്.അടുത്തിടെ ബിർജു റാം എന്ന ഭിന്നശേഷിക്കാരനായ വ്യക്തി സ്കൂട്ടർ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു കസ്റ്റമൈസ്ഡ് വാഹനം നിർമ്മിച്ചു. ഈ വാഹനം ഓടിക്കുന്ന വിഡിയോ മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന് അദ്ദേഹം ഒരു വാഹനം സമ്മാനമായി നൽകിയിരുന്നു.
ഇപ്പോഴിതാ, ‘ഒബ്‌റോയ് ഹോട്ടൽ’ എന്ന് പേരുള്ള ഒരു വഴിയോര ചായക്കട ട്വീറ്റിലൂടെ അദ്ദേഹം വീണ്ടും പങ്കുവെച്ചിരിക്കുകയാണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഡംബര ഹോട്ടൽ ഗ്രൂപ്പിന്റെ പേരാണ് ഒബ്‌റോയ് ഹോട്ടൽ. നീല നിറത്തിലുള്ള സ്റ്റാളിന്റെ താഴത്തെ പകുതിയിൽ ഹിന്ദിയിൽ ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. അതാണ് രസകരം. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ഞങ്ങൾക്ക് ഡൽഹിയിൽ മറ്റു ശാഖകളൊന്നുമില്ല’.
Dream big….#MondayMotivation pic.twitter.com/rHKmq0Wynq
— anand mahindra (@anandmahindra) February 28, 2022
Read Also: ഷാജഹാൻ അങ്കിൾ താജ് മഹൽ നിർമ്മിച്ചതിന് പിന്നിലെ രഹസ്യവുമായി മേഘ്‌നക്കുട്ടി; പാട്ടുവേദിയിൽ ചിരിമേളം
സ്റ്റാളിന്റെ ഉടമ ഒബ്‌റോയ് ഗ്രൂപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് സൂചിപ്പിക്കുന്നത് പോലെ, ആനന്ദ് മഹീന്ദ്ര അത് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു പ്രചോദനാത്മക പോസ്റ്റായാണ് പങ്കുവെച്ചിരിക്കുന്നത്. വലിയ സ്വപ്‌നങ്ങൾ കാണുക എന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു. രസകരമായ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
Story highlights- Anand Mahindra shares ‘Monday Motivation’ photo