സുഹൃത്തിന്റെ ഒന്നരവർഷത്തെ സ്വപ്നം സാക്ഷാത്കരിച്ച് അനു; സ്റ്റാർ മാജിക്കിൽ ഒരു സൗഹൃദ നിമിഷം

March 8, 2022

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.

അനുവിന്റെ രസകരമായ സംസാരത്തിനും കുസൃതിക്കും ഗെയിമുകളിലെ പ്രകടനത്തിനും ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ, സ്റ്റാർ മാജിക്കിൽ ഒരു മനോഹര നിമിഷം പിറന്നിരിക്കുകയാണ്. സുഹൃത്തിനെ സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിച്ചിരിക്കുകയാണ് അനു. അഞ്ചു എന്നാണ് അനുവിന്റെ സുഹൃത്തിന്റെ പേര്. അഭിനേതാവാണ് അഞ്ജുവും. അനുവിന്റെ പ്രണയം വെളിപ്പെടുന്നു എന്ന രീതിയിലാണ് അഞ്ചു, റോഷൻ എന്ന പേരിൽ വേദിയിലേക്ക് എത്തിയത്.

ഒന്നരവർഷമായി സ്റ്റാർ മാജിക് വേദിയിലേക്ക് എത്താൻ കൊതിച്ചിരുന്ന അഞ്ചുവിനെ എത്തിക്കുകയായിരുന്നു അനു. സ്റ്റാർ മാജിക് ഷോയിലൂടെയും മിനി സ്‌ക്രീൻ പരമ്പരകളിലെ അനുജത്തി കുട്ടിയായും എത്തിയ അനുമോൾ ഇന്ന് പ്രേക്ഷകരുടെ വീട്ടിലെ അംഗത്തെപോലെയാണ്. ആരാധകർ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ വഴി പറയാറുണ്ട്.

Read Also: അമരത്ത് വനിതാ സംവിധായകർ; റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ

 അടുത്തിടെ മീശ മാധവൻ എന്ന സിനിമയിലെ ‘മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശാ..’ എന്ന ഗാനത്തിന് അനുവും കൊല്ലം ഷാഫിയും ചുവടുവയ്ക്കുന്നത് ശ്രദ്ധനേടിയിരുന്നു. അനു ചിത്രത്തിൽ കാവ്യ മാധവൻ അണിഞ്ഞിരിക്കുന്ന വേഷവിധാനത്തോടെയാണ് എത്തിയത്. ഷാഫി ദിലീപിന്റെ ലുക്കും അനുകരിക്കുന്നു. രസകരമായ വിഡിയോ ഇൻസ്റാഗ്രാമിലാണ്‌ ശ്രദ്ധനേടുന്നത്.

Story highlights- anu and anju in star magic