പനീറിൽ വിരിഞ്ഞ ഗംഗുഭായ്; ആലിയ ഭട്ടിന്റെ മുഖം പനീറിൽ കൊത്തിയെടുത്ത് കലാകാരൻ- വിഡിയോ
‘ഗംഗുഭായ് കത്തിയവാഡി’ ചിത്രത്തിന്റെ വിജയത്തിന്റെ കുതിപ്പിലാണ് ആലിയ ഭട്ട്. സിനിമ ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമായി മാറുകയും ജനപ്രീതി നേടുകയും ചെയ്തു. ആലിയയുടെ ശക്തമായ അഭിനയ മുഹൂർത്തങ്ങൾ മുതൽ ആകർഷകമായ ഗാനങ്ങൾ വരെ എല്ലാം ചർച്ചയായി മാറി. ആലിയയുടെ ലുക്കും വളരെയേറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഒരു കലാകാരൻ ആലിയയുടെ ഗംഗുഭായ് എന്ന കഥാപാത്രത്തെ പനീർ കട്ടയിൽ കൊത്തിയെടുത്തിയിരിക്കുകയാണ്.
പ്രഫുൽ ജെയിൻ ആണ് ഈ കലാകാരൻ. പനീർ കട്ടയിൽ ചെറുയ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് പ്രഫുൽ ഗംഗുഭായിയുടെ മുഖം കൊത്തിയെടുക്കുന്നത് കാണാം. കഥാപാത്രത്തിന്റെ മനോഹരമായ ഒരു ഛായാചിത്രം അദ്ദേഹം ശ്രദ്ധാപൂർവ്വം കൊത്തിയെടുത്തു. മുഖം വ്യക്തമാകാൻ സോയ സോസും ഉപയോഗിച്ചു. പ്രഫുലിന്റെ കഴിവുകൾ അത്യധികം ആകര്ഷണീയമാണ്. ‘ആലിയ ഭട്ടിനെ പനീറിൽ ഗംഗുഭായിയാക്കാനാണ് എന്റെ ശ്രമം. ഈ കലാരൂപം ശരിക്കും വെല്ലുവിളി നിറഞ്ഞതാണ്, പക്ഷേ ഇത് നിർമ്മിക്കുന്നത് ഞാൻ ആസ്വദിക്കുന്നു’- പ്രഭുൽ കുറിക്കുന്നു.
1960 കളിൽ കാമാത്തിപുരയിൽ ജീവിച്ചിരുന്ന കത്തിയവാഡിയിലെ ഗാംഗുഭായ് എന്ന പെൺകുട്ടിയുടെ ജീവിതമാന് ചിത്രം പങ്കുവയ്ക്കുന്നത്. ഒരു ജീവചരിത്ര കുറ്റാന്വേഷണ ചിത്രമാണ് ഗാംഗുഭായ് കത്തിയവാഡി. എസ് ഹുസൈൻ സെയ്ദി എഴുതിയ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.
Read Also: ‘എന്റെ മകളാണ്’, ജയറാം അഭിമാനത്തോടെ പറഞ്ഞു; സത്യൻ അന്തിക്കാട് ചിത്രത്തിന് പേര് വന്നതിന് പിന്നിൽ…
അതേസമയം, ഗാംഗുഭായ് കത്തിയവാഡി കഴിഞ്ഞവർഷം ജൂലൈ 30 -ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നീണ്ടുപോകുകയായിരുന്നു. ഡിജിറ്റൽ പ്രീമിയറിലേക്ക് പോകുന്നുവെന്ന വാർത്തകളുണ്ടായിരുന്നുവെങ്കിലും ഗംഗുഭായ് കത്തിയവാഡി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷൻ ഹൗസ് പെൻ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.
Story highlights- Artist carves Alia Bhatt’s Gangubai look on paneer