ബഹുമാനപ്പെട്ട മദർഷിപ്പ്; നാരദനിലെ അഭിനേതാവായി ആഷിഖ് അബുവിന്റെ അമ്മ, സംവിധായകൻ പങ്കുവെച്ച ചിത്രം വൈറലാവുന്നു
മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു- ടൊവിനോ തോമസ് കൂട്ടുക്കെട്ടിൽ പുറത്തു വന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നാരദൻ.’ സമകാലിക ഇന്ത്യയിലെ മാധ്യമ പ്രവർത്തനമാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് സംവിധായകൻ ആഷിഖ് അബു പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്.
ആഷിഖ് അബു തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. നാരദനിൽ ആഷിഖിന്റെ അമ്മയും അഭിനയിച്ചിരുന്നു. സിനിമയിലെ കോടതി രംഗങ്ങളിലൊന്നില്‍ ഹൈക്കോടതി ജഡ്ജ് ആയി എത്തുന്നത് ആഷിക് അബുവിന്റെ അമ്മ ജമീല അബുവാണ്. ചിത്രീകരണത്തിനായി അമ്മക്ക് നിര്‍ദേശം നല്‍കുന്ന ഫോട്ടോയാണ് സംവിധായകൻ പങ്കുവച്ചിരിക്കുന്നത്. ‘യുവര്‍ ലോര്‍ഡ് ഷിപ്, മദര്‍ഷിപ്പ്’, എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.
സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നാരദൻ നിർമിച്ചിരിക്കുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ടൊവിനോയ്ക്ക് പുറമെ അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Read More: പനീറിൽ വിരിഞ്ഞ ഗംഗുഭായ്; ആലിയ ഭട്ടിന്റെ മുഖം പനീറിൽ കൊത്തിയെടുത്ത് കലാകാരൻ- വിഡിയോ
ജാഫര്‍ സാദിഖ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്.
Story Highlights: Ashiq abu shares picture with mother from naradan set