കപിൽ ദേവിനെ മറികടന്ന് ചരിത്ര നേട്ടം സ്വന്തമാക്കി അശ്വിൻ; ഇനി മുൻപിൽ കുംബ്ലെ മാത്രം
മൊഹാലി ടെസ്റ്റിലെ പ്രകടനത്തിലൂടെ ഇന്ത്യൻ സ്പിന്നർ അശ്വിൻ നേടിയെടുത്തത് ചരിത്ര നേട്ടം. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായിരിക്കുകയാണ് അശ്വിൻ. ഇതിഹാസ താരം കപിൽ ദേവിനെയാണ് അശ്വിൻ മറികടന്നത്. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റായിരുന്നു കപിലിന്റെ സമ്പാദ്യം.
ശ്രീലങ്കക്കെതിരെയുള്ള പരമ്പര തുടങ്ങുമ്പോൾ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടക്കാന്‍ അഞ്ച് വിക്കറ്റ് കൂടിയാണ് അശ്വിന് വേണ്ടിയിരുന്നത്. മൊഹാലി ടെസ്റ്റില്‍ തന്നെ അദ്ദേഹം നേട്ടം സ്വന്തമാക്കി. ഇതുവരെ 435 വിക്കറ്റാണ് അശ്വിന്‍ നേടിയത്. അശ്വിന്റെ 85-ാം ടെസ്റ്റാണ് മൊഹാലി ടെസ്റ്റ്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് ഒന്നാമത്. അദ്ദേഹം 619 വിക്കറ്റാണ് നേടിയത്. ഹര്‍ഭജന്‍ മൂന്നാം സ്ഥാനത്തുണ്ട്. 417 വിക്കറ്റ് ഹര്‍ഭജന്‍ നേടി. മുന്‍ പേസര്‍ സഹീര്‍ ഖാനും വെറ്ററന്‍ താരം ഇശാന്ത് ശര്‍മയും പട്ടികയില്‍ അഞ്ചാമതാണ്. ഇരുവര്‍ക്കും 311 വിക്കറ്റ് വീതമുണ്ട്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടം ആഘോഷിച്ചത്. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന മുൻ നായകൻ വിരാട് കോലിയാണ് അസലങ്കയുടെ ക്യാച്ചെടുത്തത്.
Read More: വമ്പൻ വിജയം നേടി ഇന്ത്യൻ വനിതാ ടീം; പാക്കിസ്ഥാനെ തകർത്തെറിഞ്ഞത് 107 റൺസിന്
നേരത്തെ ഇതേ ടെസ്റ്റിൽ കപിൽ ദേവിന്റെ 36 വർഷം പഴക്കമുള്ളൊരു റെക്കോർഡ് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തി ഒരു ഇന്ത്യൻ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണ് ജഡേജ സ്വന്തമാക്കിയത്. 1986 ല്‍ കാണ്‍പൂരിൽ നടന്ന മത്സരത്തിൽ ഏഴാമനായി ഇറങ്ങി കപില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയത് 163 റണ്‍സായിരുന്നു. ഈ റെക്കോർഡാണ് ജഡേജ മൊഹാലി ടെസ്റ്റിൽ പഴങ്കഥയാക്കിയത്.
Story Highlights: Ashwin wins kapil dev’s record