കച്ചാ ബദാം ട്രെൻഡിനൊപ്പം ബാഡ്മിന്റൺ താരവും; ചുവടുകളുമായി പിവി സിന്ധു
ബോളിവുഡ് താരങ്ങൾ മുതൽ ഇൻസ്റ്റാഗ്രാം ഇൻഫ്ളുവന്സർമാർ വരെ കച്ചാ ബദാം ഡാൻസ് ചലഞ്ച് ഏറ്റെടുത്ത് സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ, ബാഡ്മിന്റൺ താരം പിവി സിന്ധു ഭുബൻ ബദ്യാകറിന്റെ ട്രെൻഡിംഗ് ബംഗാളി ഗാനമായ കച്ചാ ബദാമിന് നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.വിഡിയോയിൽ, സാരിയുടുത്ത് പി വി സിന്ധു കച്ച ബദാമിന് നൃത്തം ചെയ്യുകയാണ്. ഇതുവരെ, വിഡിയോ 5.1 ദശലക്ഷത്തിലധികം കാഴ്‌ചകളും നേടിക്കഴിഞ്ഞു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ തിളങ്ങുന്ന നക്ഷത്രമാണ് പി വി സിന്ധു.
പശ്ചിമ ബംഗാളിൽ നിന്നുള്ള കടല വിൽപനക്കാരനായ ഭുബൻ ബദ്യകർ കണ്ടുപിടിച്ച ബംഗാളി ഗാനമാണ് കച്ചാ ബദാം. നിലവിൽ ഇന്റർനെറ്റിൽ ഏറ്റവും വൈറലായ ഗാനങ്ങളിലൊന്നാണ് കച്ചാ ബദാം. അത് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളെ ആവേശത്തിലാക്കിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ കച്ചാ ബദാം ട്രെൻഡ് സൃഷ്ടിച്ച കൊടുങ്കാറ്റ് ചെറുതല്ല. പലരും ഈ ഡാൻസ് ട്രെൻഡിൽ ചുവടുവെച്ചിരുന്നു.
Read Also: പെൺകുട്ടികളെ വീഴ്ത്താനുള്ള ആ നാലുവരിയല്ലേ; ഹിറ്റായി ഇന്ദ്രജിത്തിന്റെ പാട്ട്
കച്ചാ ബദാം ട്രെൻഡിനൊത്ത് ചുവടുവയ്ക്കുന്ന അല്ലു അർജുന്റെ മകളുടെ വിഡിയോയും വൈറലായി മാറിയിരുന്നു.എന്റെ കുഞ്ഞു ബദാം എന്ന കുറുപ്പോടെയാണ് അല്ലു വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നടി മുക്തയും മകൾ കണ്മണിയും ചേർന്നും കച്ചാ ബദാമിന് ചുവടുവെച്ചിരുന്നു.
Story highlights- Badminton star PV Sindhu grooves to ‘Kacha Badam’ song, video viral