പെൺകുട്ടികളെ വീഴ്ത്താനുള്ള ആ നാലുവരിയല്ലേ; ഹിറ്റായി ഇന്ദ്രജിത്തിന്റെ പാട്ട്

March 9, 2022

മലയാളികളുടെ ഇഷ്ടനടന്മാരിൽ ഒരാളാണ് ഇന്ദ്രജിത് സുകുമാരൻ. തിരഞ്ഞെടുക്കുന്ന എല്ലാ കഥാപാത്രങ്ങളെയും അതിന്റെ പൂർണതയിൽ എത്തിക്കുന്ന ഇന്ദ്രജിത്തിന്റെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിൽ ഒന്നാണ് അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ അമർ എന്ന കഥാപാത്രം. സിനിമയിലെ ഈ കഥാപാത്രത്തിന്റെ പെൺകുട്ടികളെ വളയ്ക്കാൻ ഉള്ള നാല് വാരി പാട്ട് എന്ന ഭാഗം ഏറെ പ്രേക്ഷകരെ ചിരിപ്പിച്ച ഒന്നാണ്. ഇപ്പോഴിതാ ഈ രംഗം ആളുകളെ ഓർമ്മിപ്പിക്കുന്ന ഇന്ദ്രജിത്തിന്റെ ഒരു വിഡിയോയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ദ്രജിത്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം നൈറ്റ് ഡ്രൈവിന്റെ പ്രമോഷന്റെ ഭാഗമായി ഒരു കോളജിൽ എത്തിയപ്പോഴാണ് ഇന്ദ്രജിത്ത് ആരാധകർക്കായി വീണ്ടും പാട്ട് പാടിയത്.

വേദിയിൽ എത്തിയ ഇന്ദ്രജിത്തിനോട് ഒരു നാല് വരി പാട്ട് പാടാമോ എന്ന് ആരാധകർ ചോദിച്ചപ്പോൾ ആ നാല് വരി ആണോ എന്നായിരുന്നു ഇന്ദ്രജിത്തിന്റെ ചോദ്യം. ഉടൻതന്നെ വേദിയിൽ ചിരി പടർന്നു. പെൺകുട്ടികളെ വീഴ്ത്താനുള്ള ആ നാലുവരി പാട്ടല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഇന്ദ്രജിത്ത് വേദിയിൽ പാട്ട് പാടുന്നത്. അതേസമയം ‘കാതൽ’ എന്ന ചിത്രത്തിലെ ‘എന്നവളെ അടി എന്നവളെ…’ എന്ന ഗാനമാണ് വേദിയിൽ ഇന്ദ്രജിത്ത് ആലപിച്ചത്. അതിമനോഹരമായി പാട്ട് പാടിയ താരത്തിന് നിറഞ്ഞ കൈയടിയാണ് വേദിയിൽ നിന്നും ലഭിച്ചത്.

റോഷൻ മാത്യു , അന്ന ബെൻ എന്നിവരെ പ്രധാനകഥാപാത്രമാക്കി വൈശാഖ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണ, നീതു പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Story highlights: Indrajit funny dailogues and song