പൂത്തുലഞ്ഞ വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവ്- ശ്രദ്ധനേടി പ്രണവിനെക്കുറിച്ചുള്ള സംവിധായകന്റെ വാക്കുകൾ…
താരപുത്രൻ എന്നതിനപ്പുറം മലയാളികളുടെ ഇഷ്ടം കവർന്നതാണ് പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ഹൃദയമാണ് പ്രണവിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിനും ചിത്രത്തിലെ പ്രണവിന്റെ അരുൺ എന്ന കഥാപാത്രത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് സംവിധായകൻ ഭദ്രൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
പൂത്തുലഞ്ഞു നില്ക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടില്‍ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ പോലയാണ് പ്രണവ് എന്നാണ് ഭദ്രൻ പറയുന്നത്. ഒപ്പം സംസാരത്തിലും ശരീരഭാഷയിലും അച്ഛന് മോഹന്‍ലാല്‍ നിന്നും പകര്‍ന്നു കിട്ടയത് പ്രണവ് അതുപോലെ സൂക്ഷിച്ചിട്ടുണ്ടെന്നും ഭദ്രന് കുറിച്ചു.
Read also: എന്റെ സ്വപ്നത്തിൻ താമരപൊയ്കയിൽ…, ഹൃദയം കൊണ്ടുപാടി കുഞ്ഞു ശ്രീദേവ്
പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകർ വാട്സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു, ഒരു അഭിനേതാവിന്റെ നല്ല പെർഫോമൻസിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രൻ സർ എന്തേ ‘ഹൃദയ’ത്തിലെ പ്രണവിനെ മറന്നു പോയി. സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി. പൂത്തുലഞ്ഞു നിൽക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, ‘ഹൃദയ’ത്തിലെ പ്രണവ്. എന്ത് ഗ്രേസ്ഫുൾ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു. എന്നാണ് ഭദ്രൻ കുറിച്ചത്.
Read also; ‘സായിദ് മസൂദും ബോബിയും ഡിന്നറിന് ഒത്തുകൂടിയപ്പോൾ’- രസകരമായ വിശേഷവുമായി സുപ്രിയ മേനോൻ
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. ഒരു റൊമാന്റിക് ചിത്രമായി ഒരുക്കിയ ഹൃദയം ഗാനത്തിനും പ്രാധാന്യം നൽകികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്.
Story highlights: Bhadran facebook post about Pranav Mohanlal