മാസ്ക് ഇല്ലെങ്കിൽ കേസെടുക്കാൻ പാടില്ല; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം
കൊവിഡ് വ്യാപകമായതോടെ രാജ്യത്ത് നിർബന്ധമായതാണ് മാസ്ക് ധരിക്കണം എന്നത്. മാസ്ക് ധരിക്കാത്തവർക്കെതിരെ നിലവിൽ കേസുകളും ഫയൽ ചെയ്യുന്നുണ്ട്. എന്നാൽ കൊവിഡ് കുറഞ്ഞതോടെ പലയിടങ്ങളും ഈ നിയമങ്ങൾക്ക് ഇളവ് വന്നിരുന്നു. ഇപ്പോഴിതാ മാസ്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കരുതെന്ന നിർദ്ദേശവുമായി എത്തുകയാണ് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ഫ്ളവേഴ്സ് ഓൺലൈൻ ആദ്യം നൽകിയ റിപ്പോർട്ടിൽ പിഴവ് സംഭവിച്ചിരുന്നു. പിന്നീട് തെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ തിരുത്തി.
Fact Check Done by : https://www.malayalam.factcrescendo.com
പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശമുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
Read Also: ‘പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല’: ഉത്തരവിന്റെ വസ്തുത അറിയൂ…
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശം. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഇളവ് പ്രാബല്യത്തിൽ വരുകയുള്ളു.
Correction | Union Home Secretary writes to all Administrators, advises them to consider appropriately discontinuing issue of guidelines under Disaster Mgmt Act for Covid containment measures.
— ANI (@ANI) March 23, 2022
Advisories on Covid containment measures, including use of face masks will continue. pic.twitter.com/5kbCeKMzSe
അതേസമയം മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ലെന്ന് മാത്രമാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. മാസ്ക് ധരിക്കേണ്ടെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നില്ല. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്നും കേന്ദ്രം പറയുന്നുണ്ട്. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും രാജ്യത്ത് തുടരും. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
Central government issued new guidelines for the containment of Covid-19