തണുത്തുറഞ്ഞ തടാകത്തിൽ വീണ നായയെ രക്ഷിച്ച് അഗ്നിശമനസേന; കൈയടിച്ച് സൈബർ മീഡിയ

March 7, 2022

മനുഷ്യന്റെ സഹജീവി സ്നേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ കൈയടി നേടുകയാണ് തണുത്തുറഞ്ഞ ഐസ് തടാകത്തിൽ അകപ്പെട്ട നായയെ രക്ഷിക്കുന്ന ഒരു കൂട്ടം യുവാക്കൾ. അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥരാണ് നായയെ അതിസാഹസീകമായി രക്ഷിക്കുന്നത്. ലാബ്രഡൂഡിൽ വിഭാഗത്തിൽപെട്ട ലൂസി എന്ന നായയാണ് അബന്ധത്തിൽ ഐസ് തടാകത്തിൽ അകപ്പെട്ടത്. അതേസമയം വെള്ളത്തിൽ മരവിച്ചുപോയ നായയെ ക്യാച്ച് പോൾ ഉപയോഗിച്ചാണ് ഇവർ രക്ഷപ്പെടുത്തിയത്.

ഐസ് തടാകത്തിലേക്ക് ഏണി വെച്ച് അതിലൂടെ ഇറങ്ങിയ ഉദ്യോഗസ്ഥരിൽ ഒരാൾ നായയുടെ കഴുത്തിലേക് ക്യാച്ച് പോൾ ഇട്ട ശേഷം അതിനെ കരയിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. അടുത്തെത്താറായ നായയെ ഉദ്യോഗസ്ഥർ ചേർന്ന് എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുഎസിലെ മിഷിഗണിലെ തണുത്തുറഞ്ഞ ഡെട്രോയിറ്റ് നദിയിൽ നിന്നും നായയെ രക്ഷിക്കുന്ന വിഡിയോ മിഷിഗൺ പൊലീസാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. എന്തായാലും ഈ ജീവൻ രക്ഷിക്കാൻ മനസുകാണിച്ച ഉദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ അറിയിക്കുന്നവരും നിരവധിയാണ്.

Read also: സല്ലാപത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ബസിന്റെ ഫുട്ട് ബോർഡിൽ തൂങ്ങിനിന്ന് കൈ വീശിക്കാണിച്ചു മണി പോയത് സിനിമയുടെ ഉയരങ്ങളിലേക്കായിരുന്നു; മണി ഓർമ്മകളിൽ സിനിമാലോകം…

ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന് ഓർമ്മിപ്പിക്കുകയാണ് ഈ വിഡിയോ എന്നാണ് ഒരു കൂട്ടം ആളുകൾ കുറിച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഈ നായയെ രക്ഷിക്കാൻ കഴിഞ്ഞത്. അല്പം സമയം കൂടി വൈകി ഇരുന്നെങ്കിൽ ഒരുപക്ഷെ ഈ നായയുടെ ജീവൻ തന്നെ അപകടത്തിൽ ആയേനെ. അതിനാൽ നായയുടെ ജീവൻ രക്ഷിക്കാൻ മനസ് കാണിച്ചവർക്ക് തികഞ്ഞ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: ആംബുലന്‍സ് വളയം പിടിയ്ക്കാൻ ഇനി സ്ത്രീകളും, ആദ്യ ഡ്രൈവറായി കോട്ടയം സ്വദേശിനി ദീപമോള്‍

Story highlights: Cop Saves Dog from Freezing River