മതിയായ ശമ്പളമില്ല; ജോലി ഉപേക്ഷിച്ച് ബിരിയാണി കച്ചവടത്തിനിറങ്ങി എഞ്ചിനീയർമാർ- ഇന്ന് ഇരട്ടി വരുമാനം
ആഗ്രഹമുണ്ടെങ്കിൽ അത് നേടിയെടുക്കാനും വഴിയുണ്ട്, അല്ലെ? ജോലിയുടെ കാര്യത്തിലാണെങ്കിൽ പോലും ഉയർന്ന ശമ്പളം വേണ്ടെന്ന് വെച്ച് മനസിന് സന്തോഷം തരുന്നത് കണ്ടെത്തി വിജയം കൈവരിച്ചവരുടെ ധാരാളം കഥകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊരു കഥയാണ് ഇപ്പോൾ ഹരിയാനയിൽ നിന്നും ശ്രദ്ധനേടുന്നത്. ഹരിയാനയിലെ രണ്ടു എഞ്ചിനിയർമാരാണ് ജോലി ഉപേക്ഷിച്ച് സ്വപ്നം നേടാൻ ഇറങ്ങിയത്.
ഭക്ഷണ ബിസിനസിലായിരുന്നു ഇരുവർക്കും താല്പര്യം. ബിസിനസ്സ് ആരംഭിക്കുന്നതിനായി അവർ ജോലി ഉപേക്ഷിച്ചു. ഹരിയാനയിലെ സോനിപത്തിൽ വെജിറ്റബിൾ ബിരിയാണി വിൽക്കുക്കുകയാണ് ഇവർ. രാവിലെ ഓഫീസിലെത്തി വൈകുന്നേരം വരെ ജോലി ചെയ്യുന്നതിനേക്കാൾ ഇത് ചെയ്യുന്നത് തങ്ങൾക്ക് സന്തോഷകരമാണെന്നാണ് ഇരുവരും പറയുന്നത്.
നിലവിലെ ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിൽ തൃപ്തരല്ലെന്ന് മനസ്സിലാക്കിയ രോഹിത്, സച്ചിൻ എന്നീ രണ്ട് എഞ്ചിനീയർമാർ വെജ് ബിരിയാണി എന്ന പേരിൽ ഒരു സ്റ്റാൾ സ്ഥാപിക്കാൻ തീരുമാനിച്ചു. എഞ്ചിനീയറിംഗ് പൂർത്തിയാക്കിയവരാണ് ഇരുവരും. രോഹിത് പോളിടെക്നിക് വിദ്യാർത്ഥിയും സച്ചിൻ ബിടെക്കും ആയിരുന്നു. ജോലി ഉപേക്ഷിച്ച് പിന്നീട് സ്വന്തമായി ബിസിനസ് ആരംഭിച്ചു. ഇത് മുമ്പുള്ളതിനേക്കാൾ മികച്ച പ്രതിഫലം നൽകുന്നുവെന്നും അവർ സംതൃപ്തരാണെന്നും പറയുന്നു. സോനിപത്തിലെ ആഡംബര ഏരിയകളിലും മറ്റ് ചില സ്ഥലങ്ങളിലും അവരുടെ സ്റ്റാൾ കാണാം.
Read Also: ഇത് ബെൻസേമയുടെ ആറാട്ട്; മെസ്സിയെയും സംഘത്തെയും തിരിച്ചയച്ച് റയൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക്
എണ്ണ രഹിതമായ ബിരിയാണിയാണ് ഇവർ വിൽക്കുന്നത്. ഹാഫ്, ഫുൾ പ്ലേറ്റിന് യഥാക്രമം 50 രൂപയും 70 രൂപയുമാണ് വില. അവരുടെ വാക്കുകളിൽ പഠനം പൂർത്തിയാക്കിയ ശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും നല്ല പ്രതിഫലം ലഭിച്ചില്ല. അതിനാൽ, ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ അവർ തീരുമാനിച്ചു. ഇപ്പോൾ, അവർ പഴയതിലും കൂടുതൽ സമ്പാദിക്കുന്നു. മാത്രമല്ല അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനെക്കുറിച്ച് പോലും ചർച്ചകൾ നടക്കുകയാണ്. ഉപഭോക്താക്കൾ തങ്ങളുടെ വെജിറ്റബിൾ ബിരിയാണി ഇഷ്ടപ്പെടുന്നുവെന്നും അതുമൂലം തങ്ങൾക്ക് വലിയ ലാഭം നേടാനായെന്നും രോഹിതും സച്ചിനും അവകാശപ്പെടുന്നു.
Story highlights- engineers quit job to sell vegetable biryani