പാഴാക്കരുതേ വെള്ളം; ഇന്ന് ലോക ജലദിനം…
ഇന്ന് മാർച്ച് 22- ലോക ജലദിനം. ജലസംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും മാർച്ച് 22 ജലദിനമായി ആചരിക്കുന്നത്. ‘ഭൂഗർഭജല സംരക്ഷണമാണ്’ ഈ വർഷത്തെ ജലദിന സന്ദേശം. ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
വേനൽചൂട് കൂടിയതോടെ കുടിവെള്ളം ഇപ്പോൾ തന്നെ പലയിടങ്ങളിലും കിട്ടാക്കനിയായി മാറിക്കഴിഞ്ഞു. ജലക്ഷാമത്തിന് പ്രധാനകാരണം ഒരുപരിധിവരെ നമ്മൾ തന്നെയാണ്. ജലമലിനീകരണം, വരൾച്ച, വെള്ളപൊക്കം, ജലക്ഷാമം തുടങ്ങി പ്രകൃതി ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ നാം തന്നെയാണ്. വർധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള ജലം ഇന്ന് ഭൂമിയിൽ ലഭ്യമല്ല. ലോകത്ത് ഇപ്പോൾ തന്നെ നിരവധിയിടങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കുടിവള്ള സ്രോതസുകൾ എല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിയ്ക്കുകയാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും നിറയുകയാണ്. നദികൾ മാലിന്യക്കൂമ്പാരങ്ങളായും മാറുകയാണ്. ദിനം പ്രതി മുറിച്ചുമാറ്റപെടുന്ന മരങ്ങളും, വെട്ടി നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാടുകളും, പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളുമൊക്കെ പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്.
നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ നശിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതും നാം തന്നെയാണ്. ഈ ജലദിനത്തിൽ ജലക്ഷാമം തടയുന്നതിന്റെ മാർഗങ്ങൾ കണ്ടെത്തി, വരുംതലമുറയ്ക്കായി കരുതലോടെ വയ്ക്കാം ഓരോ ചുവടുകളും. ഒപ്പം ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ജലദിനം.
Read also:ആയിരം കാതം അകലെയാണെങ്കിലും…’ അതിഗംഭീരമായി ആലപിച്ച് ശ്രീഹരി, എഴുന്നേറ്റ് നിന്ന് കൈയടിച്ച് വേദി
അതേസമയം 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിലാണ് ആദ്യമായി ജലദിനം എന്ന ആശയം ഉയർന്നുവന്നത്. അന്ന് മുതൽ എല്ലാ വർഷവും മാർച്ച് 22 ഐക്യരാഷ്ട്ര സംഘടന ജലദിനമായി ആചരിക്കുന്നുണ്ട്.
Without safe drinking water, adequate sanitation and hygiene facilities at home and in places of work and education, it is disproportionately harder for women and girls to lead safe, productive, healthy lives. #WorldWaterDay pic.twitter.com/fVaAVTpNfn
— UN Women AsiaPacific (@unwomenasia) March 22, 2022
Story highlights: importance and significance of water