യുദ്ധഭൂമിയിലെ ജനതയ്ക്കായി അവർ പാടി…; ഇതിനോടകം ഇന്ത്യൻ ഗായകർ സ്വരൂപിച്ചത് 2.5 കോടി രൂപ
റഷ്യൻ അധിനിവേശം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോഴും യുക്രൈനിലെ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണ്.. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ യുക്രൈനിൽ നിന്നും മറ്റിടങ്ങളിലേക്ക് പാലായനം ചെയ്തു കഴിഞ്ഞു. ദുരിതത്തിലായ യുക്രൈന് ജനതയ്ക്കായി സഹായഹസ്തം നീട്ടുന്നവരും ഏറെയാണ്. ഇപ്പോഴിതാ യുക്രൈൻ ജനതയ്ക്കായി പാട്ടുപാടി പണം സമ്പാദിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു കൂട്ടം ഗായകർ. ഗുജറാത്തിൽ നിന്നുള്ള ഗായകരായ ഗീതാബെൻ റബാരി സണ്ണി ജാവദ് എന്നിവരാണ് യുക്രൈനിലെ ജനങ്ങൾക്ക് വേണ്ടി പണം സമാഹരിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ പാട്ട് പാടാൻ എത്തിയത്.
അമേരിക്കയിലെ വിവിധ ഇടങ്ങളിൽ പാട്ടുപാടുന്ന ഗീതാബെൻ റബാരിയുടെയും സണ്ണി ജാവദിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഗുജറാത്തിലെ പരമ്പരാഗത വേഷം അണിഞ്ഞുകൊണ്ടാണ് ഇരുവരും പാട്ട് പാടാൻ എത്തുന്നത്. അതിഗംഭീരമായി പാട്ടുകൾ ആലപിക്കുന്ന ഇവരുടെ ഇടയിലേക്ക് ആളുകൾ വരുന്നതും പണം നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനോടകം ഇത്തരത്തിൽ രണ്ടര കോടിയോളം രൂപ ഇവർ സമാഹരിച്ചുകഴിഞ്ഞു. അതേസമയം നിർത്തിയിട്ടിരിക്കുന്ന നോട്ടുകൾക്കിടയിൽ ഇരിക്കുന്ന ഇവരുടെ ചിത്രങ്ങൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു.
Read also: ഒറ്റ ചാർജിങ്ങിൽ 100 കിലോമീറ്റർ സഞ്ചരിക്കാം- ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ക്രൂയിസ് കപ്പൽ
അതേസമയം യുദ്ധഭൂമിയിൽ നിന്നും ദുരിതമനുഭവിക്കുന്ന നിരവധി ആളുകളുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ നാം കണ്ടുകഴിഞ്ഞു. ദുരിതക്കയത്തിൽ വീണവരെ സഹായിക്കുന്നതിനായി ഒരുപാട് ആളുകൾ ഇതിനോടകം മുന്നോട്ട് വരുന്നുണ്ട്. ആളുകൾക്ക് പുറമെ സഹായ ഹസ്തവുമായി നിരവധി സംഘടനകളും രംഗത്തെത്തുന്നുണ്ട്. അടുത്തിടെ ബ്രിട്ടനിൽ നിന്നും ഒരു കൂട്ടം ഗായകരും യുക്രൈൻ ജനതയ്ക്ക് ഒരു കൈ സഹായം എന്ന രീതിയിൽ പാട്ടുകളുമായി എത്തിയിരുന്നു. ബ്രിട്ടനിലെ പ്രശസ്ത പോപ്പ് ഗായകരായ എഡ് ഷീറന്, കാമില കാബെല്ലോ തുടങ്ങിയവർ മ്യൂസിക്കൽ പരുപാടികളുമായി എത്തിയതും വലിയ രീതിയിൽ വാർത്താപ്രാധാന്യം നേടിയതാണ്.
Story highlights: Indian singers raise rs 2-5 crore for Ukrainians