വമ്പൻ വിജയം നേടി ഇന്ത്യൻ വനിതാ ടീം; പാക്കിസ്ഥാനെ തകർത്തെറിഞ്ഞത് 107 റൺസിന്
വലിയ പ്രതീക്ഷയിൽ ലോകകപ്പിനെത്തിയ ഇന്ത്യൻ വനിതാ ടീമിന് പാകിസ്താനെതിരെ വമ്പൻ വിജയം. 107 റൺസിന്റെ വലിയ മാർജിനിലാണ് ഇന്ത്യൻ വനിതകൾ പാകിസ്ഥാനെ കീഴടക്കിയത്. പ്രതീക്ഷയർപ്പിച്ചിരുന്ന സ്‌മൃതി മന്ഥാനയും പൂജ വസ്ത്രകറും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.
മുൻപോട്ടുള്ള യാത്രയിൽ ഇന്ത്യൻ ടീമിന് ആത്മവിശ്വാസമേകുന്ന ഒരു വിജയമായി ആദ്യ മത്സരം മാറി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പൂജ വസ്ത്രകര്‍ (67), സ്മൃതി മന്ഥാന (52), സ്‌നേഹ് റാണ (53), ദീപ്തി ശര്‍മ (40) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 43 ഓവറില്‍ 137 ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്കവാദാണ് പാകിസ്ഥാനെ തകര്‍ത്തത്. ലോകകപ്പില്‍ ഇരു ടീമുകളുടേയും ആദ്യ മത്സരമായിരുന്നിത്.
അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യൻ ടീമിന്റേതെങ്കിലും പിന്നീട് ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തിയ ടീം മികച്ച ബൗളിംഗ് പ്രകടനവും കാഴ്ചവെച്ചു. രാജേശ്വരിക്ക് പുറമെ ജുലന്‍ ഗോസ്വാമി, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപ്തി ശര്‍മ, മേഘ്‌ന സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
Read More: ‘ഡ്രൈവിംഗ് ലൈസൻസിന്’ ശേഷം വീണ്ടും നേർക്കുനേർ; പൃഥ്വിരാജ്- സുരാജ് ചിത്രം ‘ജന ഗണ മന’ ഏപ്രിലിൽ റിലീസിന്
ആദ്യ മത്സരം വിജയിച്ച് ടീം മുന്നോട്ട് കുതിക്കുമ്പോൾ വലിയ പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. ക്യാപ്റ്റൻ മിതാലി രാജിനും സൂപ്പർതാരം സ്‌മൃതി മന്ദാനയ്ക്കുമൊപ്പം കുറെയേറെ യുവതാരങ്ങളും അണിനിരക്കുന്ന ഇന്ത്യൻ ടീം ലോകകപ്പ് നേടാൻ കഴിയുന്ന ഒരു ടീം തന്നെയാണെന്നാണ് ആരാധകരുടെയും കളി നിരീക്ഷകരുടെയും വിലയിരുത്തൽ. നിലവിലെ ടീമിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള കളി പുറത്തെടുക്കാൻ കഴിയുമെന്ന കാര്യത്തിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്ന് നേരത്തെ ക്യാപ്റ്റൻ മിതാലി രാജ് അഭിപ്രായപ്പെട്ടിരുന്നു.
Story Highlights: Indian women’s team wins against pakisthan