ജഡ്ഡുവിനിത് റെക്കോർഡുകളുടെ സീസൺ; മൊഹാലി ടെസ്റ്റ് സെഞ്ചുറിയോടെ സ്വന്തമാക്കിയത് ഒരു പിടി റെക്കോർഡുകൾ

March 7, 2022

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനമാണ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടീമിനായി കാഴ്ചവെച്ചത്. ഇന്ത്യ ഇന്നിങ്സിനും 222 റൺസിനും ലങ്കയെ കീഴടക്കിയപ്പോൾ ആദ്യ ഇന്നിങ്സിൽ 175 റൺസെടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ടീമിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത് ജഡേജയുടെ പ്രകടനമായിരുന്നു. ജഡേജയുടെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്.

ഇതോടൊപ്പം തന്നെ നിരവധി റെക്കോർഡുകളും ജഡേജ തന്റെ പേരിലാക്കി. 150 ലധികം റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ആദ്യ ഇന്ത്യന്‍ ബൗളറായിരിക്കുകയാണ് ജഡേജ. ഈ കാര്യത്തിൽ ജഡേജയ്ക്ക് തൊട്ട് പിന്നിലുള്ളത് ഇതിഹാസ താരം വിനു മങ്കാദാണ്. 1952 ൽ താരം ഇംഗ്ലണ്ടിനെതിരെ 184 റൺസ് നേടി അഞ്ച് വിക്കറ്റ് നേടിയിരുന്നു.

പുറത്താവാതെ 175 റണ്‍സാണ് ജഡേജ നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു ഇന്ത്യക്കാരനാണ് ജഡേജ. ഡെന്നിസ് ആറ്റ്കിന്‍സണ്‍, ഗാരി സോബേഴ്‌സ്, മുഷ്താഖ് മുഹമ്മദ് എന്നിവരും നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവരാണ്. അപൂര്‍വമായ മറ്റൊരുനേട്ടം കൂടി ജഡേജയെ തേടിയെത്തി. എതിര്‍ ബാറ്ററെ ഒരു ദിവസം രണ്ട് തവണ പുറത്താക്കുന്ന ഏഴാമത്തെ മാത്രം ബൗളറായിരിക്കുകയാണ് ജഡേജ. ലങ്കയുടെ സുരംഗ ലക്മലിനേയാണ് ജഡേജ ഇത്തരത്തില്‍ പുറത്താക്കിയത്. ഡാനിയേല്‍ വെട്ടോറി, ട്രന്റ് ബോള്‍ട്ട്, ജിം ലേക്കര്‍ എന്നിവരെല്ലാം ഈ നേട്ടത്തിന് അര്‍ഹരാണ്.

Read More: പൂത്തുലഞ്ഞ വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവ്- ശ്രദ്ധനേടി പ്രണവിനെക്കുറിച്ചുള്ള സംവിധായകന്റെ വാക്കുകൾ…

നേരത്തെ മത്സരത്തിൽ താൻ നേടിയ സെഞ്ചുറി ജഡേജ നിര്യാതനായ രാജസ്‌ഥാൻ റോയല്സിൽ തന്റെ മെന്റർ കൂടിയായിരുന്ന ഇതിഹാസ താരം ഷെയ്ൻ വോണിന് സമർപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ഷെയ്ന്‍ വോൺ മരിച്ചത്. രാജസ്ഥാൻ റോയൽസിൽ ഒരുമിച്ച് കളിച്ചിരുന്ന വോണും ജഡേജയും തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഷെയ്ൻ വോണാണ് 2008- ൽ ആദ്യമായി ജഡേജയെ ‘റോക്‌സ്റ്റാർ’ എന്ന് വിശേഷിപ്പിച്ചത്.

Story Highlights: Jadeja’s new records