“എന്നാൽ വല്ലപ്പോഴും ഒരു തെറ്റൊക്കെ പാട്ടിൽ വരുത്താം”; മേഘ്നകുട്ടിയുടെ മറുപടി കേട്ട് എഴുന്നേറ്റ് നിന്ന് നമിച്ച് എം ജി ശ്രീകുമാർ, പാട്ടുവേദിയിൽ ചിരി പടർന്ന നിമിഷങ്ങൾ

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുഞ്ഞ് പാട്ടുകാർക്ക് ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്നെ മിടുമിടുക്കരായ കൊച്ചു പാട്ടുകാരുടെ തമാശ നിറഞ്ഞ വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകരുടെ മനം കവരാറുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്.
അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയിലും പ്രേക്ഷകരിലും ചിരി പടർത്താറുണ്ട്. ഇപ്പോൾ രസകരമായ ഒരു സംസാരത്തിലൂടെയാണ് മേഘ്നകുട്ടി ജഡ്ജസിനെയും പ്രേക്ഷകരെയും പൊട്ടിച്ചിരിപ്പിച്ചിരിക്കുന്നത്.
വളരെ നന്നായി പാടിയ മേഘ്നയോട് ഇങ്ങനെ പാടിയാൽ ഒരു ദിവസം സഞ്ചിയിലിട്ട് വീട്ടിലോട്ട് കൊണ്ട് പോവും എന്ന് ഗായകൻ എം ജി ശ്രീകുമാർ തമാശ പറഞ്ഞപ്പോഴാണ് വേദിയെ ചിരിപ്പിച്ച മേഘ്നയുടെ മറുപടി വന്നത്. അങ്ങനെയാണെങ്കിൽ വല്ലപ്പോഴും ചില തെറ്റുകളൊക്കെ വരുത്താമെന്നായിരുന്നു മേഘ്നയുടെ മറുപടി. ശ്രുതിയും ടെമ്പോയുമൊക്കെ ഞാൻ തെറ്റിച്ച് പാടാം എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു മേഘ്നകുട്ടി. പക്ഷെ തെറ്റിച്ച് പാടാനായി പിച്ച് മാറ്റിയ മേഘ്ന അതിലും ഗംഭീരമായി പാടിയപ്പോഴാണ് എം ജി ശ്രീകുമാർ എഴുന്നേറ്റ് നിന്ന് മേഘ്നയെ നമിച്ചത്. വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറച്ച ഒരു നിമിഷമായി അത് മാറുകയായിരുന്നു.
Read More: വീണ്ടും ‘ദർശന’ തരംഗം; ഗാനത്തിന്റെ മേക്കിങ് ഡോക്യുമെന്ററി റിലീസായി
മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ
Story Highlights: M.G.Sreekumar’s reaction on hearing meghna’s comments