സ്കീയിങ്ങിനിടെ അസാമാന്യ ഫുട്ബോൾ ജഗ്ലിംഗ്; ജനലക്ഷങ്ങളെ അമ്പരപ്പിച്ച കാഴ്ച

March 31, 2022

ഫുട്ബോൾ ജഗ്ലിംഗ് വളരെ എളുപ്പമാണെന്ന് കാണുന്നവർക്ക് തോന്നിയേക്കാം. പക്ഷേ ജഗ്ലിംഗ് ചെയ്യാൻ വർഷങ്ങളോളം പരിശീലനം ആവശ്യമായ ഒരു കഴിവാണ്. അതുപോലെ തന്നെയാണ് സ്കീയിംഗ്. അത്ഒരു കഠിനമായ കായിക വിനോദമാണ്. കാരണം ഇത് ശരിയായി പഠിച്ചില്ലെങ്കിൽ ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ രണ്ടും കഠിനമാണ്. ഇപ്പോഴിതാ, ഇവ രണ്ടുംകൂടി ഒന്നിച്ച് ചെയ്യുന്ന ഒരാളുടെ വിഡിയോ ശ്രദ്ധനേടുകയാണ്.

പ്രശസ്ത സ്കീയർ ആൻഡ്രി റാഗെറ്റ്‌ലി അടുത്തിടെ ഇവ രണ്ടും സംയോജിപ്പിച്ച ഒരു വിഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. പ്രൊഫഷണൽ ഫ്രീസ്റ്റൈൽ സ്കീയറായ റാഗെറ്റ്ലി സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ പിന്തുണക്കാരനാണ്. സ്‌കീയിങ്ങിനിടെ ഫുട്‌ബോൾ ജഗ്ലിംഗ് കാണിച്ച് കൗതുകമാക്കിയിരിക്കുകയാണ് കാണികളെ. റയൽ മാഡ്രിഡ് ജേഴ്‌സിയണിഞ്ഞായിരുന്നു ഈ പ്രകടനം.

Read Also: 83- ആം വയസിൽ സൈക്കിൾ സവാരിക്കിറങ്ങിയ ‘അമ്മ. ചിത്രങ്ങൾ പങ്കുവെച്ച് ചലച്ചിത്രതാരം

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗെയിമുകളുടെ മുൻനിര സ്ഥാനത്തുണ്ട് ഫുട്ബോൾ. അതുകൊണ്ടാണ് പ്രശസ്ത സ്കീയർ ആൻഡ്രി റാഗെറ്റ്ലി സ്കീയിംഗിനിടെ ഫുട്ബോൾ ഡ്രിബിൾ ചെയ്യുന്ന വിഡിയോ വളരെയധികം വൈറലായി മാറിയതും. റയൽ മാഡ്രിഡിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് ക്ലിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 12 ലക്ഷത്തിലധികം ലൈക്കുകളും കാഴ്ചകളും ഇതിനോടകം വീഡിയോക്ക് ലഭിച്ചുകഴിഞ്ഞു.

Story highlights-  man juggles football while skiing