മാന്ത്രിക ചൂലുകൾ മുതൽ തൊപ്പി വരെ ;താരമായി ഹാരി പോട്ടർ തീമിൽ ഒരുങ്ങിയ പാസ്ത- വിഡിയോ
ഹാരി പോട്ടർ എന്ന മാന്ത്രിക നോവലും അതിനോടനുബന്ധിച്ച് ഒരുങ്ങിയ സിനിമകളും വായിക്കാത്തവരും കാണാത്തവരും ചുരുക്കമാണ്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഹരി പോട്ടർ സൃഷ്ടിച്ച മായികലോകം ഇന്നും പുതുമയോടെ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ആ പേരിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും വളരെയധികം ശ്രദ്ധ ലഭിക്കാറുണ്ട്. ഇപ്പോൾ ഹാരി പോട്ടർ തീമിൽ ഒരുങ്ങിയ പാസ്തയും ഇങ്ങനെ താരമാകുകയാണ്.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിൽ ഒരാൾ ഹാരി പോട്ടർ-തീമിൽ പാസ്ത ഉണ്ടാക്കിയിരിക്കുകയാണ്. തൊപ്പികൾ മുതൽ ഗോൾഡൻ സ്നിച്ചുകളുടെ ആകൃതിയിലുള്ള പാസ്ത വരെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഹാരി പോട്ടർ ആരാധകർക്കിടയിൽ ആവേശം ഉയർത്താൻ ഇതിലും മികച്ചൊരു വഴിയില്ല.
രസകരവുമായ രൂപങ്ങളിൽ പാസ്ത ഉണ്ടാക്കുന്നതിൽ പ്രശസ്തനായ ഡാനി ഫ്രീമാൻ ആണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഹാരി പോട്ടർ സിനിമകളിലെ ആദ്യ സിനിമയുടെ 20-ാം വാർഷികം ആഘോഷിക്കാനാണ് ഹാരി പോട്ടർ-തീം പാസ്ത ഉണ്ടാക്കാൻ അദ്ദേഹം തയ്യാറായത്. കൂടാതെ, ചിത്രത്തിലെ വ്യത്യസ്ത സ്കാർഫുകൾ, പ്രശസ്തമായ നിംബസ് 2000 മാന്ത്രിക ചൂല്, ഗോൾഡൻ സ്നിച്ച്, സോർട്ടിംഗ് ഹാറ്റ് എന്നിവയുടെ ആകൃതിയിലാണ് ഡാനി പാസ്ത നിർമ്മിച്ചത്. ഹൊഗ്വാർട്ട്സ് ഹൗസുകൾക്ക് അനുസൃതമായി സോർട്ടിംഗ് തൊപ്പിയിൽ വ്യത്യസ്ത നിറങ്ങളിലുള്ള ഫില്ലിംഗുകൾ പോലും ഉണ്ടായിരുന്നു.
ഒരു ബ്രിട്ടീഷ് വെബ്സൈറ്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹം ഇവ തയ്യാറാക്കിയത്. സ്കാർഫുകൾ, സോർട്ടിംഗ് തൊപ്പികൾ, നിംബസ് 2000, ഗോൾഡൻ സ്നിച്ചുകൾ എല്ലാം ഇപ്രകാരം ഒരുക്കിയതാണ്. ഗ്രിഫിൻഡോർ, സ്ലിതറിൻ, ഹഫിൾപഫ്, റാവൻക്ലാവ് എന്നിങ്ങനെയുള്ള ഹൗസുകൾക്കായി വ്യത്യസ്ത നിറങ്ങളിലുള്ള ഫില്ലിംഗുകൾ നൽകി.
Story highlights- Man makes Harry Potter-themed pasta