വീണ്ടുമൊരു മണിരത്നം മാജിക്; പ്രേക്ഷകരിലേക്കെത്താനൊരുങ്ങി ‘പൊന്നിയിൻ സെൽവൻ’
സിനിമാലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന സംവിധായകനാണ് മണിരത്നം. ഒരു ചിത്രങ്ങളിലും അത്ഭുതം വിരിയിക്കാറുള്ള മണിരത്നത്തിന്റെ പുതിയ ചിത്രത്തിലെ മാജിക്കിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമ പ്രേമികളിൽ ആവേശം നിറയ്ക്കുകയാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ. ‘പൊന്നിയിൻ സെൽവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സെപ്തംബർ 30 മുതൽ പ്രദർശനത്തിനെത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം. അതേസമയം രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ച സിനിമയുടെ ആദ്യഭാഗമായിരിക്കും സെപ്തംബറിൽ എത്തുക.
വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഐശ്വര്യ റായ്, ജയം രവി, വിക്രം, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. എ ആർ റഹ്മാൻ ആണ് സംഗീത സംവിധാനം. ഒരു നോവലിനെ ആസ്പദമാക്കി ചിത്രം നിർമ്മിക്കാൻ വർഷങ്ങൾക്ക് മുമ്പേ മണിരത്നം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഒഴിവാക്കി. എന്നാൽ വീണ്ടും പഴയ സ്വപ്നം പൊടിതട്ടി എടുക്കുകയാണ് മണിരത്നം. കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.
Here it is!! #PonniyinSelvan The #ManiRatnam film!❤ pic.twitter.com/0qbhvL369l
— Mani Ratnam (@ManiRatnamFC) January 2, 2020
വന്‍ മുതല്‍മുടക്ക് വേണ്ടിവരുമെന്നതിനാല്‍ 2012-ല്‍ ചിത്രം ഏറക്കുറേ ഉപേക്ഷിച്ച ചിത്രവുമായി മണിരത്നം വീണ്ടും എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. അതേസമയം മണിരത്നം ചിത്രം ‘ചെക്കാ ചിവന്ത വാന’ത്തിലും വൻ താര നിര അണിനിരന്നിരുന്നു. അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, സിമ്പു, അരുൺ വിജയ്, വിജയ് സേതുപതി, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവർ വേഷമിട്ട ചിത്രമാണിത്. മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകൻ, ഗുരു, റോജ, ബോംബെ, ദിൽ സെ, ഗുരു, ഓ.കെ. കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മണിരത്നം.
BIGGG NEWS… MANI RATNAM TO RELEASE FILM IN 5 LANGUAGES, INCL HINDI… The much-awaited magnum opus #PS1 – the first part of a two-part multilingual film – to release in *cinemas* on 30 Sept 2022… Stars #Vikram, #JayamRavi, #Karthi, #AishwaryaRaiBachchan and #SobhitaDhulipala. pic.twitter.com/HwtryCooyq
— taran adarsh (@taran_adarsh) March 2, 2022
Story highlights: mani ratnams ponniyin selvan part-1