‘മൂവന്തി താഴ്‌വരയിൽ..’- ഹൃദയം കീഴടക്കി മനോജ് കെ ജയന്റെ ഹൃദ്യമായ ആലാപനം..

March 9, 2022

സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് അഭിനയലോകത്തേക്ക് എത്തിയ താരമാണ് മനോജ് കെ ജയൻ. കുട്ടൻ തമ്പുരാനും, ദിഗംബരനുമൊക്കെ മനോജ് കെ ജയന്റെ വേറിട്ട അഭിനയ പാടവങ്ങൾ മലയാളികൾ കണ്ടു. ഇന്നും പഴയ ചുറുചുറുക്കോടെ സജീവമാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സ്ഥിരമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള മനോജ് കെ ജയൻ ഇപ്പോഴിതാ, തന്റെ ആലാപന ഭംഗികൊണ്ട് അമ്പരപ്പിച്ചിരിക്കുകയാണ്.

read Also: ‘നിങ്ങൾ ഒരു അസാധാരണ നടിയാണെന്ന് സ്വയം തെളിയിച്ചു’- ‘ഒരുത്തി’യുടെ ടീസർ പങ്കുവെച്ച് ഭാവന

‘മൂവന്തി താഴ്‌വരയിൽ..’ എന്നുതുടങ്ങിയ മലയാളത്തിന്റെ പ്രിയഗാനം ഹൃദ്യമായി ആലപിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ വിഡിയോ പങ്കുവെച്ചിട്ടുമുണ്ട് മനോജ് കെ ജയൻ. അടുത്തിടെ ഫ്‌ളവേഴ്‌സ് ടി വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ അതിഥിയായി മനോജ് കെ ജയൻ. സീനിയേഴ്സ് എന്ന ചിത്രത്തിൽ മനോജ് കെ ജയനും ജയറാമുമെല്ലാം ഒന്നുചേർന്ന് ചുവടുവെച്ച ഗാനത്തിനൊപ്പമായിരുന്നു താരത്തിന്റെ എൻട്രി. ഗാനത്തിനൊപ്പം ചടുലമായ ചുവടുകളുമായപ്പോൾ മനോജ് കെ ജയൻ സ്റ്റാർ മാജിക് വേദിക്ക് പകർന്നത് വാനോളം ആവേശമാണ്.

Read Also: അരുൺ കരുണാകരന്റെ അന്വേഷണം തുടങ്ങുന്നു… സല്യൂട്ട് ട്രെയ്‌ലർ പുറത്ത്

അതേസമയം, സല്യൂട്ട് എന്ന ചിത്രത്തിലാണ് മനോജ് കെ ജയൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് സല്യൂട്ട്. ഫെബ്രുവരി മൂന്നിന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം തിരുവനന്തപുരത്തും പരിസരത്തുമാണ് ചിത്രീകരണം നടത്തിയത്. എസ്‌ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി, സഞ്ജയ് എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. 

Story highlights- manoj k jayan singing nostalgic song