അന്തര്‍ദേശീയ നേട്ടം സ്വന്തമാക്കി ‘മേപ്പടിയാൻ’; ചിത്രത്തെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ വർഷം ആദ്യം തിയേറ്ററുകളിലെത്തിയ മലയാള ചിത്രമായിരുന്നു ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ.’ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ വിജയിച്ച ചിത്രം നിരൂപകപ്രശംസയും നേടിയിരുന്നു. ഉണ്ണി മുകുന്ദൻ തന്നെയാണ് ‘മേപ്പടിയാൻ’ നിർമിച്ചിരിക്കുന്നത്. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണിയെ കുടുംബനായകനായി അവതരിപ്പിക്കുകയായിരുന്നു സംവിധായകന്. ജനുവരി 14 ന് തിയേറ്ററുകളിലെത്തിയ ചിത്രം കൊവിഡ് പശ്ചാത്തലത്തിലും മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയത്.
ഇപ്പോൾ മലയാള സിനിമക്ക് തന്നെ അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ‘മേപ്പടിയാൻ.’ ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ 2021ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്ക്കാരം നേടിയിരിക്കുകയാണ് ചിത്രം. നൂറിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് മേപ്പടിയാന് ഒന്നാമതെത്തിയത്. കര്‍ണ്ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോട്ടില് നിന്നും ഉണ്ണി മുകുന്ദനും സംവിധായകന് വിഷ്ണു മോഹനും ചേര്‍ന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മന്ത്രി ഡോ. സി എൻ അശ്വത്ഥ് നാരായണ്‍, ഡി വി സദാനന്ദ ഗൗഡ എംപി, ചീഫ് സെക്രട്ടറി പി രവികുമാര്‍, കര്‍ണാടക ചലച്ചിത്ര അക്കാദമി ചെയര്മാന് സുനീല്‍ പുരാനിക്, കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഡി ആര് ജയ്രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പുരസ്ക്കാര നേട്ടത്തിന് ശേഷം ചിത്രത്തെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായിരുന്നു. മേപ്പടിയാന്റെ ഭാഗമായ ഓരോരുത്തര്‍ക്കും ഇത് അഭിമാന നിമിഷമാണെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. നേരത്തെ കഥാപാത്രത്തിന് വേണ്ടിയുള്ള ഉണ്ണി മുകുന്ദന്റെ മേക്ക് ഓവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഞ്ജു കുര്യന് നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്ദ്ദനന്, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Story Highlights: Meppadiyan wins international award