മിയക്കും മേഘ്നയ്ക്കും വേണ്ടി ഇതാണ് എം ജി കൊണ്ടുവന്ന വിലപ്പെട്ട കനി, പാട്ട് വേദിയിലെ ചില ചിരി നിമിഷങ്ങൾ
ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്ന സുന്ദരമായ പാട്ടുകൾക്ക് പുറമെ കുസൃതിയും കുറുമ്പുമായി അതിമനോഹര നിമിഷങ്ങളാണ് പാട്ട് വേദി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പാട്ട് കൂട്ടിലെ കുസൃതികുരുന്നുകളാണ് മിയക്കുട്ടിയും മേഘ്നകുട്ടയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ആലാപനമാധുര്യം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കുന്ന ഈ കുരുന്നുകളുടെ ഓരോ എപ്പിസോഡുകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് കുട്ടി ഷെഫുകളായി എത്തുകയാണ് ഇത്തവണ മിയയും മേഘ്നയും. ഇരുവരും ചേർന്ന് പ്രത്യേകമായി തയാറാക്കിയ ഐസ്ക്രീമുമായാണ് കുരുന്നുകൾ ഇത്തവണ വേദിയിലേക്ക് എത്തിയത്. ഐസ്ക്രീം കൊടുത്ത കുരുന്നുകൾക്കായി ഒരു പ്രത്യേക സമ്മാനവുമായി എം ജി ശ്രീകുമാർ എത്തുന്നതും തുടർന്ന് ഇവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭാഷണങ്ങളുമാണ് ഇത്തവണ വേദിയിൽ ചിരി നിറയ്ക്കുന്നത്.
ഇതാണ് താൻ കാടുകളിൽ പോയി കഷ്ടപ്പെട്ട് പറിച്ചെടുത്തുകൊണ്ടുവന്ന വിലപ്പെട്ട കനി എന്ന് പറഞ്ഞുകൊണ്ടാണ് എം ജി കുരുന്നുകൾക്ക് സമ്മാനം നൽകുന്നത്. എം ജി കൊടുത്ത ഫ്രൂട്സ് കഴിച്ച ഇരുവരും ഇത് സൂപ്പർ ആയിട്ടുണ്ടെന്ന് പറയുകയാണ്. ഒപ്പം ചില രസകരമായ കൗണ്ടറുകളും നൽകുന്നുണ്ട് ഈ കുഞ്ഞുമക്കൾ. എം ജി അങ്കിൾ തങ്ങളെ പറ്റിച്ചതാണെന്ന് മനസിലാക്കുന്ന കുരുന്നുകളുടെ റിയാക്ഷനും വേദിയിയെ കൂടുതൽ രസകരമാക്കുന്നുണ്ട്.
Read also: പച്ചാളം ഭാസിയെ പരിചയപ്പെടുത്താൻ നവരസങ്ങൾക്കൊപ്പം മിയയുടെ ചില പ്രത്യേകഭാവങ്ങളും; ചിരി വിഡിയോ
സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങൾക്കൊപ്പം ചില രസകരമായ മുഹൂർത്തങ്ങൾക്കും ഈ വേദി സാക്ഷികളാകാറുണ്ട്. അത്തരത്തിൽ രസകരമായ വർത്തമാനങ്ങളും കുസൃതികളുമൊക്കെയായി വേദിയെ കൂടുതൽ ജനകീയമാക്കുന്ന കുരുന്നുകളാണ് മിയക്കുട്ടിയും മേഘ്നക്കുട്ടിയും. എഴുതാനും വായിക്കാനും പോലും പഠിക്കുന്നതിനുമുന്പ് തന്നെ അതിമനോഹരമായി പാട്ട് പാടി ടോപ് സിംഗറിന്റെയും പാട്ട് പ്രേമികളുടെയും ഹൃദയത്തിൽ സ്ഥാനം നേടിക്കഴിഞ്ഞു ടോപ് സിംഗറിലെ ഓരോ കുരുന്നുകളും. കുരുന്നുകളുടെ പാട്ടാസ്വദിക്കാനും അവർക്കൊപ്പം സമയം ചിലവിടാനുമായി നിരവധി പ്രമുഖരും ഈ വേദിയിൽ എത്താറുണ്ട്.
Story highlights: MG Funny conversations with Miya and Meghna