അന്ന് മലയാളികൾക്കായി എംജി പാടി ‘മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ…’ ഇന്ന് എംജിയുടെ മുന്നിൽ അതേ പാട്ടുമായി ശ്രീനന്ദ്, പാട്ട് വേദിയിലെ അസുലഭ നിമിഷങ്ങൾ
ചില പാട്ടുകൾ ഒരുതവണ കേട്ടാൽ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നും. വരികളിലെ മനോഹാരിതയോ ആലാപനത്തിലെ മാധുര്യമോ ചിലപ്പോഴൊക്കെ സംഗീതത്തിലെ മാന്ത്രികതയോ ഒക്കെയാകാം പാട്ടുകളെ ഇത്രമേൽ മനുഷ്യനോട് ചേർത്ത് നിർത്തുന്നത്. ഇപ്പോഴിതാ അതിമനോഹരമായ പാട്ടുകൊണ്ട് സംഗീതപ്രേമികളുടെ മുഴുവൻ ഹൃദയം കവരുകയാണ് ടോപ് സിംഗറിലെ കൊച്ചുഗായകൻ ശ്രീനന്ദ്. മലയാളികൾ ഹൃദയത്തിലേറ്റിയ വിഷ്ണുലോകം എന്ന ചിത്രത്തിലെ മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ തേനൊലിയോ തേങ്ങലോ…എന്ന ഗാനവുമായാണ് ശ്രീനന്ദ് വേദിയിൽ എത്തുന്നത്.
മലയാളത്തിന്റെ പ്രിയഗായകൻ എം ജി ശ്രീകുമാറിന്റെ ശബ്ദത്തിലൂടെ മലയാളികൾ കേട്ടാസ്വദിച്ച ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. സംഗീതം രവീന്ദ്രൻ മാസ്റ്ററും. സംഗീതപ്രേമികൾ എക്കാലവും കേൾക്കാൻ കൊതിക്കുന്ന ഗാനം അതിന്റെ മനോഹാരിത ഒട്ടും ചോരാതെയാണ് ടോപ് സിംഗർ വേദിയിൽ ശ്രീനന്ദും എത്തിച്ചിരിക്കുന്നത്. അതേസമയം അന്ന് പാട്ട് പ്രേമികൾക്കായി എം ജി ശ്രീകുമാർ പാടിയ പാട്ടുമായി എംജിയുടെ മുന്നിൽ ഇന്ന് ശ്രീനന്ദ് എത്തുമ്പോൾ പാട്ടിൽ മതിമറന്ന് പോകുകയാണ് ടോപ് സിംഗർ വേദിയും.
മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന മധുര സുന്ദരഗാനവുമായാണ് ശ്രീനന്ദ് ഓരോ തവണയും പാട്ട് വേദിയിൽ എത്താറുള്ളത്. ഈ കുരുന്ന് തിരഞ്ഞെടുക്കുന്ന ഓരോ പാട്ടുകൾക്കും മികച്ച സ്വീകാര്യതയാണ് പാട്ട് വേദിയിൽ നിന്നും ലഭിക്കാറുള്ളതും. പാട്ടുവേദിയിലെ വിനീത ഗായകനാണ് ശ്രീനന്ദ്. ഓരോ പാട്ടിനോടും വളരെയധികം നീതി പുലർത്തുന്ന ഈ കുഞ്ഞു കലാകാരന്റെ പാട്ടുകൾക്കായി കാത്തിരിക്കാറുമുണ്ട് സംഗീത പ്രേമികൾ. കുരുന്നുകളുടെ പാട്ടിനൊപ്പം ചിരിയും കളിയും തമാശകളും സർപ്രൈസുകളുമൊക്കെയായി മനോഹരമായ നിമിഷങ്ങളാണ് വേദിയിൽ അരങ്ങേറുന്നത്. അതിമനോഹരമായ പാട്ടുകൾക്കൊപ്പം അവിസ്മരണീയമായ നിമിഷങ്ങളും മറക്കാനാവാത്ത അനുഭവങ്ങളുമെല്ലാം ടോപ് സിംഗറിൽ പിറക്കാറുണ്ട്.
ടോപ് സിംഗറിൽ മാറ്റുരയ്ക്കുന്ന കുരുന്നുകൾക്ക് നിരവധിയാണ് ആരാധകരും. പാട്ടിനൊപ്പം കുഞ്ഞുങ്ങളുടെ കളിയും ചിരിയും നിറയുന്ന വേദിയിൽ അവരെ കാണുന്നതിനും അവരുടെ പാട്ടുകൾ കേൾക്കുന്നതിനുമായി സംഗീത ലോകത്തെ നിരവധി പ്രതിഭകളും അതിഥികളായി എത്താറുണ്ട്.
വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Story highlights: Mg Sreekumars song sings Sreenand