പച്ചാളം ഭാസിയെ പരിചയപ്പെടുത്താൻ നവരസങ്ങൾക്കൊപ്പം മിയയുടെ ചില പ്രത്യേകഭാവങ്ങളും; ചിരി വിഡിയോ

മലയാളികളുടെ പ്രിയനടിയാണ് മിയ. അഭിനയത്തിനൊപ്പം പാട്ടും ഡാൻസും ഒക്കെയായി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ചിരിവേദിയിൽ എത്തിയപ്പോഴുള്ള ചില രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ കാഴ്ചക്കാരിൽ ആവേശമാകുന്നത്. സ്റ്റാർ മാജിക് വേദിയിലെ താരങ്ങൾക്കൊപ്പം ഗെയിമിൽ പങ്കെടുക്കുന്നതിനിടെയിലാണ് ചില രസകരമായ ഭാവങ്ങളുമായി മിയയും എത്തുന്നത്. വേദിയിൽ അവതാരക ലക്ഷ്മി നക്ഷത്രയുടെ നിർദ്ദേശപ്രകാരം ദംഷറാഡ്സ് കളിയ്ക്കാൻ എത്തിയതാണ് മിയയും ബിനു അടിമാലിയും. ബിനു അടിമാലിയുടെ കൈയിൽ ഉള്ള ചിത്രംനോക്കി അത് ഏത് സിനിമയിലെ കഥാപാത്രമാണെന്ന് മിയ അഭിനയിച്ച് കാണിക്കണം. ചിത്രം നോക്കാതെ മിയയുടെ അഭിനയത്തിലൂടെ വേണം ബിനു അടിമാലി അത് കണ്ടുപിടിയ്ക്കാൻ- ഇങ്ങനെയാണ് ഗെയിം കളിക്കേണ്ടത്.
മത്സരിക്കാനായി വേദിയിൽ എത്തിയ മിയയ്ക്ക് ആദ്യം അഭിനയിച്ച് കാണിക്കേണ്ടി വന്നത് ഉദയനാണ് താരം എന്ന ചിത്രത്തിലെ പച്ചാളം ഭാസിയെയാണ്. ജഗതി ശ്രീകുമാർ അഭിനയിച്ച് ഗംഭീരമാക്കിയ പച്ചാളം ഭാസിയെ വേദിയിൽ എത്തിക്കാനുള്ള മിയയുടെ ശ്രമങ്ങളും അത് കണ്ടെത്താനുള്ള ബിനു അടിമാലിയുടെ ശ്രമങ്ങളുമാണ് വേദിയെ ചിരിപ്പിക്കുന്നത്. പച്ചാളം ഭാസിയുടെ നവരസങ്ങൾ കാണിക്കുന്നതിനായി മിയ മുഖത്ത് വരുത്തുന്ന ഭാവങ്ങൾ കാണുന്നതോടെ നിറഞ്ഞ് ചിരിക്കുകയാണ് വേദി. വളരെ രസകരമായാണ് ഓരോ ഭാവങ്ങളും മിയ മുഖത്ത് കൊണ്ടുവരുന്നത്. എന്നാൽ കഥാപാത്രത്തെ പിടികിട്ടാതിരുന്ന ബിനു അടിമാലിയെ സഹായിക്കാൻ അവസാനം ജഗതിയുടെ പച്ചാളം ഭാസിയായി വേദിയിലൂടെ നടന്നുകാണിക്കുന്നുമുണ്ട് ബിനു അടിമാലി. ഇതിന് ശേഷം വേദിയിലെ പല താരങ്ങളും വളരെ രസകരമായി നവരസങ്ങൾ കാണിക്കുന്നതും സ്റ്റാർ മാജിക് വേദിയിലെ ചിരിയുടെ നീളം കൂട്ടുന്നുണ്ട്.
പ്രേക്ഷകരെ പൊട്ടിച്ചിരിക്കുന്ന നിരവധി നിമിഷങ്ങളുമായി കാഴ്ചക്കാരിലേക്ക് എത്തുന്ന പരിപാടിയാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്. കളിയും ചിരിയും തമാശകളും നിറഞ്ഞ വേദിയിൽ ചിലപ്പോഴൊക്കെ സിനിമ താരങ്ങളും എത്താറുണ്ട്. അത്തരത്തിൽ ഇത്തവണ എത്തിയത് മലയാളത്തിന്റെ പ്രിയതാരം മിയ ജോർജാണ്.
Story highlights: Miya navarasa perfomance