42 ആം വയസ്സിൽ മിസ്സിസ് ഇന്ത്യ യൂണിവേഴ്സ് കിരീടം- ശ്വേതയ്ക്കിത് 20 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള സ്വപ്ന സാഫല്യം

March 27, 2022

‘ഒരുകാര്യം നേടിയെടുക്കാൻ ഒരാൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ അത് നേടിയെടുക്കാൻ നിങ്ങളുടെ കൂടെയുണ്ടാകും’ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റ് എന്ന പുസ്തകത്തിലെ ഈ വരികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്തവർ ഉണ്ടാവില്ല… ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കിയവരും നിരവധിയാണ്.. അത്തരത്തിൽ തന്റെ ആഗ്രഹം സഫലമാകുന്നതിന് വേണ്ടി 20 വർഷത്തോളം കാത്തിരുന്നതാണ് ശ്വേതാ ഡാഡ. ഇപ്പോഴിതാ 42 ആം വയസിൽ മിസ്സിസ് ഇന്ത്യ യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കി തന്റെ എക്കാലത്തെയും ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ശ്വേതാ.

19 ആം വയസിൽ വിവാഹിതയായതാണ് ശ്വേത. വിവാഹത്തിന് ശേഷം ഭർത്താവും കുട്ടികളുമായി ജീവിതം ഏറെ തിരക്കേറിയതാകുമ്പോഴും തന്റെ ഉള്ളിലെ ആഗ്രഹം അവൾ വിട്ടില്ല.. അതിനായുള്ള ശ്രമങ്ങളും തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോഴിതാ 20 വർഷങ്ങൾക്ക് ശേഷം തന്റെ സ്വപ്നം യാഥാർഥ്യമാകുമ്പോൾ ശ്വേതയ്ക്ക് പറയാൻ ഒരുപാടുണ്ട്… 19 വയസുള്ള ഒരു മകളുടെയും 15 കാരന്റെയും അമ്മയാണ് ശ്വേത., ഭർത്താവ് സൈനിക ഉദ്യോഗസ്ഥനാണ്. ഭർത്താവിന്റെയും കുട്ടികളുടെയും പൂർണപിന്തുണയുണ്ട് ശ്വേതയ്ക്കിപ്പോൾ.

Read also: ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷനിൽ ഒളിഞ്ഞിരിക്കുന്നത് 9 മൃഗങ്ങൾ- ആദ്യം കാണുന്ന മൃഗം നിങ്ങളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു

സ്കൂൾ കാലഘട്ടം മുതൽ മോഡലിങ്ങും മറ്റും ഏറെ ഇഷ്ടപ്പട്ടിരുന്ന ശ്വേതാ പഠനത്തിലും മത്സരങ്ങളിലുമെല്ലാം മികവ് പുലർത്തിയിരുന്നു. എന്നാൽ പത്തൊൻപതാം വയസിൽ വിവാഹം നടന്നതോടെ എല്ലാ ആഗ്രഹങ്ങളും അവിടെ അവസാനിച്ചു എന്ന് കരുതിയതാണ് ശ്വേതാ. എന്നാൽ മക്കൾ വളർന്ന ശേഷം ശ്വേതാ തന്റെ ഓരോ ആഗ്രഹങ്ങളെയും തിരിച്ചുപിടിച്ചിരിക്കുകയാണ്. വിവാഹത്തിന് ശേഷം പഠനം വീണ്ടും തുടർന്ന ശ്വേത ഫിറ്റ്നസ് കോച്ചായി കുറച്ചുനാൾ ജോലി ചെയ്തു. പിന്നീട് ഇപ്പോഴിതാ മോഡലിംഗിലും തിളങ്ങിയ താരം മിസ്സിസ് ഇന്ത്യ യൂണിവേഴ്‌സ് കിരീടവും സ്വന്തമാക്കിയിരിക്കുകയാണ്.

അതേസമയം ലോകത്തിലെ എല്ലാ സ്ത്രീകളോടും തങ്ങൾക്ക് വേണ്ടി കൂടി കുറച്ച് സമയം ചിലവഴിക്കണമെന്ന് പറയുകയാണ് ശ്വേത.

Story highlights: Mrs India shveta says about pursue their dreams