ഈ വൃത്തങ്ങളും അമ്പ് അടയാളങ്ങളും ചലിക്കുന്നുണ്ടോ? കണ്ണിനെ കുഴപ്പിച്ച കാഴ്ച

March 11, 2022

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പലപ്പോഴും ആളുകളെ വളരെയധികം ആശയകുഴപ്പത്തിലാക്കാറുണ്ട്. ഇപ്പോഴിതാ, കണ്ണിനെ കുഴപ്പിക്കുന്ന ഏറ്റവും പുതിയ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഉള്ളിൽ അമ്പുകളുള്ള രണ്ട് വർണ്ണാഭമായ രണ്ടു വൃത്തങ്ങളും അതിനുള്ളിൽ അമ്പുകളുടെ അടയാളങ്ങളുമുണ്ട്. വൃത്തങ്ങൾക്കുള്ളിൽ നാല് ചെറിയ അമ്പുകളും ഉള്ളിൽ കാണിക്കുന്നു. അവയെല്ലാം തുടർച്ചയായി നിറം മാറുകയും അങ്ങോട്ടും ഇങ്ങോട്ടും മുകളിലേക്കും താഴേക്കും ഭ്രമണം ചെയ്യുന്നതായി കാണാം.

സ്‌ക്രീനിലുടനീളം സർക്കിളുകൾ നീങ്ങുന്നതായി തോന്നുന്നു. എന്നാൽ സർക്കിളുകൾ യഥാർത്ഥത്തിൽ ചലിക്കുന്നുണ്ടോ? അതോ അവർ നീങ്ങുന്നതായി തോന്നുന്നതാണോ? ജാപ്പനീസ് ആർട്ടിസ്റ്റ് ജാഗരികിൻ സൃഷ്ടിച്ച ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ട്വിറ്ററിലും മറ്റും വൈറലായിരിക്കുകയാണ്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിച്ച ആളുകൾ കമന്റുകളുമായെത്തി.

Read Also: ചിരി താരങ്ങൾ അണിനിരന്ന സ്റ്റാർ വാക്ക്, ഒപ്പം ലക്ഷ്മി നക്ഷത്രയും- വേറിട്ടൊരു റാംപ് വാക്ക്

‘സർക്കിളുകളുടെ വശങ്ങൾ ചലിക്കുന്നില്ല. സർക്കിളുകൾക്കുള്ളിലെ നിറങ്ങൾ മാത്രമേ ചലിക്കുന്നുള്ളൂ’,
‘അമ്പുകൾ ഇല്ല്യൂഷന്റെ ഭാഗമല്ല, വൃത്തങ്ങൾ ഏത് വഴിക്ക് നീങ്ങണം എന്ന് കാണിക്കാൻ മാത്രമാണ് അവ ഉള്ളത്.’ എന്നുമൊക്കെയാണ് കമന്റുകൾ. യഥാർത്ഥത്തിൽ വൃത്തത്തിനുള്ളിലെ അടയാളങ്ങളാണ് കണ്ണിനെ കുഴപ്പിക്കുന്നത്. അതിനോടൊപ്പം വൃത്തത്തിലെ നിറം മാറുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

Story highlights- Optical illusion: Are these circles and arrows moving