ചിരി താരങ്ങൾ അണിനിരന്ന സ്റ്റാർ വാക്ക്, ഒപ്പം ലക്ഷ്മി നക്ഷത്രയും- വേറിട്ടൊരു റാംപ് വാക്ക്

March 10, 2022

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സ്റ്റാർ മാജിക് താരങ്ങളുടെ അതിരുകളില്ലാത്ത ചിരി മേളവുമായി ഇപ്പോൾ സൂപ്പർ പവറും സജീവമാണ്. സൂപ്പർ പവറിൽ പ്രത്യേക അതിഥികളും എത്താറുണ്ട്. നടൻ സുധീഷ് അതിഥിയായി എത്തിയ എപ്പിസോഡ് വളരെയധികം രസകരമായിരുന്നു. ചിരിമേളത്തിന് പുറമെ വളരെ മനോഹരമായ ഒരു റാംപ് വാക്കും ആ എപ്പിസോഡിൽ ഒരുക്കിയിരുന്നു.

Read Also: ഇന്ന് ലോക വൃക്കദിനം; ചൂടുകാലത്ത് അധ്വാനം കൂടുന്ന വൃക്കകളും അവയുടെ ആരോഗ്യസംരക്ഷണവും

റാംപ് വാക്കിൽ എല്ലാ താരങ്ങളും പങ്കെടുത്തു. പ്രൊഫഷണൽ മോഡലായ ഷിയാസ് കരീം ആണ് കൂട്ടത്തിൽ താരമായത്. സ്റ്റാർ വാക്ക് 2022 എന്നപേരിൽ എത്തിയ ഈ രസികൻ റാംപ് വാക്കാണ് ഇപ്പോൾ താരം. രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. 

Read Also: പനീറിൽ വിരിഞ്ഞ ഗംഗുഭായ്; ആലിയ ഭട്ടിന്റെ മുഖം പനീറിൽ കൊത്തിയെടുത്ത് കലാകാരൻ- വിഡിയോ

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് സ്റ്റാർ മാജിക് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന രീതിയിൽ ഓരോ ആഘോഷങ്ങളും മാറ്റേറുന്നതാക്കി മാറ്റാറുണ്ട് സ്റ്റാർ മാജിക് ടീം. 

Story highlights- star walk 2022