‘നിങ്ങൾ ഒരു അസാധാരണ നടിയാണെന്ന് സ്വയം തെളിയിച്ചു’- ‘ഒരുത്തി’യുടെ ടീസർ പങ്കുവെച്ച് ഭാവന

March 9, 2022

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോഴിതാ, ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായർ വേഷമിട്ട ഒരുത്തി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നടി ഭാവനയാണ് ടീസർ പുറത്തുവിട്ടത്.

ഭാവനയുടെ വാക്കുകൾ- ‘എന്റെ പ്രിയപ്പെട്ട നവ്യ നായർ, ഇതിൽ നിങ്ങളെ കാണുമ്പോൾ എനിക്ക് വല്ലാത്ത രോമാഞ്ചമുണ്ടായി…നിങ്ങൾ ഒരു അസാധാരണ നടിയാണെന്ന് സ്വയം തെളിയിച്ചു, നിങ്ങളുടെ എല്ലാ സിനിമകളിലും നിങ്ങൾ അനായാസം അഭിനയിക്കുന്നത് ഞാൻ എപ്പോഴും ആസ്വദിച്ചു !! നിങ്ങളുടെ ഉള്ളിലെ ആ തീ കെടാതെ എന്നും ജ്വലിക്കട്ടെ.. ഒരുത്തിയുടെ ഈ ആവേശകരമായ ടീസർ പങ്കിടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്’.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. നവ്യയ്ക്ക് പുറമെ സൈജു കുറുപ്പ്, മാളവിക മേനോൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, കൃഷ്ണപ്രസാദ്‌ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായികയായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ആരാധകർ.

READ ALSO: അരുൺ കരുണാകരന്റെ അന്വേഷണം തുടങ്ങുന്നു… സല്യൂട്ട് ട്രെയ്‌ലർ പുറത്ത്

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.

Story highlights- oruthee teaser