ഓസ്കർ 2022; പ്രധാന പുരസ്‌കാരങ്ങൾ വാരിക്കൂട്ടി കോഡ, തിളങ്ങി വിൽ സ്മിത്തും ജെസിക്കയും

March 28, 2022

94-ാമത് ഓസ്കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 5.30 ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. മികച്ച ചിത്രം, തിരക്കഥ, സഹനടൻ ഉൾപ്പെടെ പ്രധാന പുരസ്കാരങ്ങളെല്ലാം സ്വന്തമാക്കിയത് ‘കോഡ’ എന്ന ചിത്രമാണ്. 2014 ൽ പുറത്തിറക്കിയ ഫ്രഞ്ച് ചിത്രമായ ലാ ഫിമിൽ ബെലറിന്റെ ഇംഗ്ലീഷ് റീമെയ്ക്കാണ് കോഡ. ചൈൽഡ് ഓഫ അഡൾട്ട്‌സ് എന്നതാണ് കോഡയുടെ മുഴുവൻ പേര്.

അതേസമയം അമേരിക്കൻ സയൻസ് ഫിക്ഷനായ ഡൂൺ എന്ന ചിത്രത്തിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച എഡിറ്റിംഗ്, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഛായാഗ്രഹണം തുടങ്ങിയ മേഖലയിലാണ് ഡൂണിന് പുരസ്‌കാരം.

പുരസ്‌കാരങ്ങൾ ഒറ്റനോട്ടത്തിൽ

പുരസ്കാരങ്ങൾ മികച്ച ചിത്രം: കോഡ

മികച്ച നടി: ജെസിക്ക ചസ്റ്റെയ്ൻ (ദ് ഐയ്സ് ഓഫ് ടാമി ഫെയ്)

മികച്ച നടൻ: വിൽ സ്മിത്ത് (കിങ് റിച്ചാർഡ്)

മികച്ച സംവിധായിക: (ജേൻ കാംപിയൻ)

മികച്ച സഹനടൻ: ട്രോയ് കോട്‌സർ

മികച്ച സഹനടി: അരിയാനെ ഡിബോസ്

മികച്ച ഒറിജിനൽ സ്കോർ: ഹാൻസ് സിമ്മെർ (ഡ്യൂൺ)

മികച്ച യഥാർഥ തിരക്കഥ: കെന്നെത്ത് ബ്രാണാ (ബെൽഫാസ്റ്റ്)

മികച്ച അവലംബിത തിരക്കഥ: ഷാൻ ഹേഡെർ (കോഡ)

മികച്ച കോസ്റ്റ്യൂം ഡിസൈൻ: ജെന്നി ബീവൻ (ക്രുവല്ല)

മികച്ച ആനിമേറ്റഡ് ഫിലിം: ‘എൻകാന്റോ

മികച്ച ഷോർട്ട് ഡോക്യുമെന്ററി: ദ ക്വീൻ ഒഫ് ബാസ്ക്കറ്റ് ബോൾ

മികച്ച ഗാനത്തിനുള്ള പുരസ്‌കാരം- ബില്ലി ഐലിഷ്, ഫിനിയസ് ഓ കോണൽ

Story highlights: Oscars-2022 94th academy awards updates