കെ ജി എഫ് സംവിധായകന്റെ പുതിയ ചിത്രം സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും
സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെയിലാണ് പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അണിയറയിൽ ഒരുങ്ങുന്നത്. കെ ജി എഫ് സംവിധായകന്റെ പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസാണ്. ഇപ്പോഴിതാ മലയാളികൾക്ക് കൂടുതൽ ആവേശമാകുകയാണ് ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജ് സുകുമാരൻ കൂടി എത്തുന്നുവെന്ന വാർത്ത.
സലാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഞാനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ട് എന്ന് പ്രഭാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. മികച്ചൊരു നടനാണ് അദ്ദേഹമെന്നും പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരമൊരുക്കിയ അണിയറപ്രവർത്തകർക്ക് നന്ദിയെന്നും പ്രഭാസ് പറയുന്നുണ്ട്. അതേസമയം അടുത്തിടെ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തെത്തിയിരുന്നു. ഏറ്റവും ആക്രമണകാരിയായ മനുഷ്യന് എന്ന ടാഗ്-ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തെത്തിയിരിക്കുന്നത്.
Read also: ബസ് ഡ്രൈവർ തളർന്നുവീണപ്പോൾ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് രക്ഷകയായ യോഗിത, വിഡിയോ
പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറിന്റെയും നിര്‍മ്മാണം. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. അതേസമയം പ്രഭാസ് നായകനായെത്തുന്ന രാധേശ്യാം എന്ന ചിത്രവും അണിയറയില്‍ ഒരുക്കത്തിലാണ്. പ്രണയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് എന്റര്‍ടെയ്നറാണ് രാധേശ്യാം. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് ഹീറോയായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. രാധാ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Prithviraj act with prabhas in the movie salaar