‘ഈ സ്ത്രീയോട് ഒരുപാട് സ്‌നേഹവും ആദരവും’- പാർവതി തിരുവോത്തിനോടുള്ള ആരാധന പങ്കുവെച്ച് തമിഴ് താരം

March 10, 2022

തമിഴ് സിനിമാലോകത്ത് സജീവമാകുകയാണ് യുവനടി പ്രിയ ഭവാനി ശങ്കർ. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മാധ്യമ പ്രവർത്തകയും നടിയുമായ പ്രിയ ഭവാനി ശങ്കർ മലയാളികൾക്ക് സുപരിചിതയായായത് കടൈകുട്ടി സിംഹം എന്ന സിനിമയിൽ കാർത്തിക്കൊപ്പം വേഷമിട്ടതിലൂടെയാണ്. ഇപ്പോൾ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടി. ‘ഇന്ത്യൻ 2’, ‘പത്തു തല’, ‘തിരുചിത്രമ്പലം’, ‘യാനി’ തുടങ്ങി പത്തോളം ചിത്രങ്ങളുടെ ഭാഗമാണ് പ്രിയ ഭവാനി ശങ്കർ. ഒട്ടേറെ ആരാധകർ ഉള്ള പ്രിയ ഇപ്പോഴിതാ, തന്റെ ആരാധനാപാത്രത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

പ്രിയ ഭവാനി ശങ്കർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മലയാള നടി പാർവതി തിരുവോത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഫാൻ ഗേൾ നിമിഷം എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. പാർവതിയോടൊപ്പമുള്ള ഒരു സെൽഫി പങ്കിട്ടുകൊണ്ട് പ്രിയ കുറിക്കുന്നു ‘പാർവതിയ്‌ക്കൊപ്പമുള്ള ഒരു ആരാധക നിമിഷം.. ഈ സ്ത്രീയോട് ഒരുപാട് സ്‌നേഹവും ബഹുമാനവും’- വരാനിരിക്കുന്ന OTT പ്രോജക്റ്റിന്റെ സെറ്റിൽ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്.

Read Also: മീനൂട്ടിയുടെ റൊമാന്റിക് ഹീറോയെ വേദിയിലെത്തിച്ച് പാട്ട് വേദി, ചിരി നിമിഷം

മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലും പാർവതി ഇതിനോടകം താരമാണ്. 2016-ൽ ‘ബാംഗ്ലൂർ നാട്’ എന്ന ചിത്രത്തിലാണ് പാർവതി തിരുവോത്ത് അവസാനമായി തമിഴിൽ അഭിനയിച്ചത്. അടുത്തിടെ പ്രദർശിപ്പിച്ച ‘ശിവരഞ്ജിനിയും ഇന്നും സിലാ പെൺകളും’ എന്ന ആന്തോളജിയുടെ ഭാഗമായിരുന്നു പാർവതി. നിരവധി ചിത്രങ്ങളാ ണ് അണിയറയിൽ ഒരുങ്ങുന്നത്.

Story highlights- Priya Bhavani Shankar’s fan girl moment with Parvathy Thiruvothu