മീനൂട്ടിയുടെ റൊമാന്റിക് ഹീറോയെ വേദിയിലെത്തിച്ച് പാട്ട് വേദി, ചിരി നിമിഷം

March 10, 2022

കുരുന്നുകളുടെ പാട്ടുകൾക്കൊപ്പം രസകരമായ നിരവധി നിമിഷങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കാറുണ്ട് പാട്ട് വേദി. പാട്ട് പാടാൻ എത്തുന്ന കുരുന്നുകളെപ്പോലെത്തന്നെ ആസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയതാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ അവതാരക മീനാക്ഷി എന്ന മീനൂട്ടിയും. സിനിമകളിൽ സജീവമായിരുന്നെങ്കിലും ടോപ് സിംഗർ അവതാരകയായാണ് മീനാക്ഷി ജനപ്രിയത നേടിയത്. സ്വന്തം വീട്ടിലെ കുട്ടിയെന്ന സ്നേഹം ടോപ് സിംഗറിലൂടെ പ്രേക്ഷകരിൽ നിന്നും മീനൂട്ടിക്ക് ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ മീനൂട്ടിയുടെ കളിതമാശകൾ കേൾക്കാനായും കാത്തിരിക്കാറുണ്ട് ആരാധകർ. ഇപ്പോഴിതാ മീനൂട്ടിക്കായി വേദി ഒരുക്കിയ സർപ്രൈസ് ആണ് പ്രേക്ഷകരിൽ ചിരിയും സന്തോഷവും നിറയ്ക്കുന്നത്.

വേദിയിൽ എത്തിയ മീനൂട്ടിയോട് ഏത് യുവസിനിമാതാരത്തെയാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിക്കുന്നുണ്ട് എം ജി ശ്രീകുമാറും എം ജയചന്ദ്രനും ചേർന്ന്. ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഷെയ്ൻ നിഗം, ആസിഫ് അലി, ഉണ്ണി മുകുന്ദൻ…ഇങ്ങനെ പോകുന്നു മീനൂട്ടിയുടെ ലിസ്റ്റ്. എന്നാൽ മീനൂട്ടി പറഞ്ഞവരിൽ ഒരാളെ ഇപ്പോഴിതാ വേദിയിലേക്ക് താൻ ക്ഷണിക്കാൻ പോകുകയാണ് എന്നായിരുന്നു ഇതിനുള്ള എംജിയുടെ ഉത്തരം. തന്നെ മിക്കപ്പോഴും ഇങ്ങനെ ഓരോന്ന് പറഞ്ഞ് പറ്റിക്കാറുള്ള എംജി ഈ പറഞ്ഞതും കളിയായിരിക്കും എന്ന് കരുതിയ മീനൂട്ടിയുടെ മുന്നിലേക്ക് ഷെയ്ൻ നിഗത്തെയാണ് എം ജി ക്ഷണിക്കുന്നത്. തന്റെ റൊമാന്റിക് ഹീറോയെ വേദിയിൽ കണ്ടതോടെ സന്തോഷംകൊണ്ട് നിറഞ്ഞുചിരിക്കുകയാണ് പാട്ട് വേദിയുടെ പ്രിയങ്കരി മീനൂട്ടി.

Read also: നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ… മലയാളത്തിന്റെ പ്രിയതാരം സീമയ്ക്കായി ഇഷ്ടഗാനങ്ങൾ പാടി എംജി ശ്രീകുമാർ

നിറഞ്ഞ സന്തോഷത്തോടെയാണ് പാട്ട് വേദി ഷെയ്ൻ നിഗത്തെ പാട്ട് കൂട്ടിലേക്ക് ക്ഷണിച്ചത്. കുരുന്നുകളുടെ പാട്ട് ആസ്വദിക്കുന്നതിനൊപ്പം തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട് ഷെയ്ൻ നിഗം. താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത് വെയിൽ എന്ന ചിത്രമാണ്. നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ. ഈമയൗ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾക്ക് അസിസ്റ്റന്റായി പ്രവർത്തിച്ച താരമാണ് ശരത് മേനോൻ. ചിത്രത്തിൽ ഷെയ്ൻ നിഗത്തിനൊപ്പം ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ഒരു അമ്മയും രണ്ട് ആൺമക്കളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവർ കടന്നുപോകേണ്ടിവരുന്ന ചില പ്രതിസന്ധിഘട്ടങ്ങളെയാണ് ചിത്രം പറയുന്നത്.

Story highlights: MG Welcomes Meenutty’s romantic hero