നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ… മലയാളത്തിന്റെ പ്രിയതാരം സീമയ്ക്കായി ഇഷ്ടഗാനങ്ങൾ പാടി എംജി ശ്രീകുമാർ

March 9, 2022

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന ചലച്ചിത്രതാരമാണ് സീമ. ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച സീമ ഇപ്പോൾ വെള്ളിത്തിരയിൽ നിന്നും വിട്ട് നിൽക്കുകയാണ്. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സീമ പങ്കെടുക്കുന്ന വേദികളിൽ സിനിമ ഓർമകൾ നിറയാറുണ്ട്. ഇപ്പോഴിതാ പാട്ട് വേദിയിൽ കുരുന്നുകളുടെ പാട്ടുകൾ കേൾക്കാനും അവർക്കൊപ്പം രസകരമായ നിമിഷങ്ങൾ പങ്കിടാനുമായി മ്യൂസിക് ഉത്സവ് വേദിയിൽ എത്തിയിരിക്കുകയാണ് സീമ. വേദിയിൽ എത്തിയ താരത്തിനായി അതിമനോഹരമായ പാട്ടുകൾ സമ്മാനമായി പാടുകയാണ് ഗായകൻ എം ജി ശ്രീകുമാർ. സീമയുടെ ഭർത്താവും സംവിധായകനുമായ ഐ വി ശശിയുടെ ചിത്രങ്ങളിലെ ഗാനങ്ങളാണ് സീമയ്ക്കായി എം ജി ശ്രീകുമാർ വേദിയിൽ ആലപിക്കുന്നത്.

അഗ്നിദേവൻ എന്ന ചിത്രത്തിലെ നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ.. എന്ന ഗാനവും ദേവാസുരം എന്ന ചിത്രത്തിലെ സൂര്യ കിരീടം വീണുടഞ്ഞു… എന്ന ഗാനവുമൊക്കെ പാടുന്നുണ്ട് എം ജി. ഒപ്പം ഈ സിനിമയുടെ ചിത്രീകരണത്തിനിടെയിലെ രസകരമായ അനുഭവങ്ങളും പറയുന്നുണ്ട് എംജി ശ്രീകുമാർ. അതിനൊപ്പം ദേവാസുരം സിനിമ ചിത്രീകരണത്തിനിടെ സംഭവിച്ച ചില കാര്യങ്ങൾ സീമയ്ക്കൊപ്പം ഓർത്തെടുക്കുന്നുണ്ട് വേദിയിലെത്തിയ ചലച്ചിത്രതാരം ഇന്നസെന്റും.

Read also: കോട്ടയം പ്രദീപിനെ വേദിയിൽ ഓർമ്മിപ്പിച്ച് യുവതാരങ്ങൾ, കൈയടിച്ചും കണ്ണീരണിഞ്ഞും വേദി

കുരുന്നുകളുടെ പാട്ടിനൊപ്പം പാട്ട് ലോകത്തെ പ്രതിഭകളും സിനിമ താരങ്ങളുമൊക്കെ അതിഥികളായി എത്തുന്ന വേദിയാണ് മ്യൂസിക് ഉത്സവ്. പാട്ടിനൊപ്പം പാട്ടോർമകളും പങ്കുവയ്ക്കുന്ന ഈ വേദിയിൽ ഇത്തവണ സീമയും ഇന്നസെന്റും മനോജ് കെ ജയനും അടക്കമുള്ളവർ എത്തിയിട്ടുണ്ട്. അതിമനോഹരമായ സിനിമ ഓർമ്മകൾക്കൊപ്പം പാട്ടുകൾക്കുമൊപ്പം അന്തരിച്ച സംവിധായകൻ ഐ വി ശശിയുടെ ഓർമകളും ഈ വേദിയിൽ പങ്കുവയ്ക്കുന്നുണ്ട് താരങ്ങൾ. നേരത്തെയും നിരവധി തവണ പാട്ട് വേദിയിൽ എത്തിയിട്ടുണ്ട് സീമ.

Story highlights: Mg SreeKumar Sings for Seema