അഭിനേതാക്കൾ സ്വന്തം കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു.. സിബിഐ- 5 ലെ സസ്പെൻസ്
സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം- ദി ബ്രെയിൻ. ചിത്രത്തിൽ ഒളിച്ചുവെച്ചിരിക്കുന്ന സസ്പെൻസ് തന്നെയാണ് ചിത്രത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ പ്രത്യേകതയും. മമ്മൂട്ടി-സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്, എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുന്നത് കാത്തിരുന്ന പ്രേക്ഷകർക്ക് ഏറ്റവും വലിയ ആകാംഷയും ചിത്രത്തിലെ സസ്പെൻസ് തന്നെയാണ്. ഇപ്പോഴിതാ സിനിമയിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന രമേശ് പിഷാരടി പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽചർച്ചയാകുന്നത്.
കഥാകൃത്തും കഥാപാത്രവും എന്ന തലക്കെട്ടോടെ മമ്മൂട്ടിയും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും നടന്നുപോകുന്ന ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. ‘വിരലിലെണ്ണാവുന്നവർക്കു മാത്രമറിയാവുന്ന സസ്പെൻസ്….അഭിനേതാക്കൾ സ്വന്തം കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു’.. എന്ന കുറിപ്പോടെയാണ് സിനിമയിലെ സസ്പെൻസിനെക്കുറിച്ച് പിഷാരടി കുറിച്ചിരിക്കുന്നത്. ‘പ്രൈം ലൊക്കേഷനിൽ മൊബൈൽ ക്യാമറ അനുവദനീയമായിരുന്നില്ല എന്നും എന്തോ ചർച്ച ചെയുവാൻ അവർ ദൂരേക്ക് മാറിയപ്പോൾ താൻ പകർത്തിയ ചിത്രമാണിതെന്നും’ പിഷാരടി പങ്കുവെച്ചിട്ടുണ്ട്.
Read also: മനുഷ്യരക്തത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം; ഞെട്ടിക്കുന്ന കണ്ടെത്തലിനെക്കുറിച്ച് ഗവേഷകർ
സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾ. അത്തരത്തിൽ ഏറെ പ്രേക്ഷക പ്രീതിനേടിയതാണ് സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗം എത്തുന്നുവെന്നറിഞ്ഞതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. സിബിഐ 5 ദ ബ്രെയ്ൻ എന്ന് പേരിട്ടിരിക്കുന്ന ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാർ കൂടി എത്തുമെന്ന വാർത്തകളും ആരാധകരിൽ ആവേശം നിറച്ചിരുന്നു. ബാസ്കറ്റ് കില്ലിംഗ് എന്ന പ്രമേയത്തിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം പുതിയ ചിത്രത്തിൽ മുൻ ഭാഗങ്ങളിലെ അഭിനേതാക്കൾക്കൊപ്പം പുതിയ താരങ്ങളും ഉണ്ട്. ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, കനിഹ എന്നിവരും സിനിമയിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story highlights: Ramesh Pisharody about Cbi-5 suspense